ഖത്തറിൽ പോക്കറ്റടി: 5 പേരെ അറസ്റ്റ് ചെയ്തു
ഖത്തറിൽ പണവും സ്വകാര്യ വസ്തുക്കളും പോക്കറ്റടിച്ചതിന് ഏഷ്യൻ പൗരത്വമുള്ള 5 പേരടങ്ങുന്ന സംഘത്തെ ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു.
ജനത്തിരക്കേറിയ സ്ഥലങ്ങളിൽ യാത്ര ചെയ്യുന്നതിനിടെ സംഘം പലരുടെയും ശ്രദ്ധ തെറ്റിച്ച് പണവും വസ്തുക്കളും അപഹരിച്ചതായി റിപ്പോർട്ടുകൾ ലഭിച്ചിട്ടുണ്ടെന്ന് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു.
പരിശോധനയ്‌ക്കും വിവരശേഖരണത്തിനുമായി മന്ത്രാലയം പ്രത്യേക സംഘം രൂപീകരിച്ചു. അറസ്റ്റിലായ 5 പേരും തങ്ങൾക്കെതിരായ കുറ്റങ്ങൾ അവർ സമ്മതിച്ചിട്ടുണ്ട്. മോഷ്ടിച്ച ചില വസ്തുക്കൾ അവരിൽ നിന്ന് കണ്ടെത്തുകയും ചെയ്തു.
പ്രതികൾക്കെതിരായ നിയമനടപടികൾ പൂർത്തിയാക്കാൻ ബന്ധപ്പെട്ട അധികാരികൾക്ക് റഫർ ചെയ്തു.
ജനത്തിരക്കേറിയ സ്ഥലങ്ങളിൽ സഞ്ചരിക്കുമ്പോൾ സ്വകാര്യ വസ്‌തുക്കൾ ശ്രദ്ധിക്കുകയും എന്തെങ്കിലും സംശയം തോന്നിയാൽ എമർജൻസി സർവീസിൽ വിളിച്ച് അറിയിക്കുകയും ചെയ്യണമെന്ന് ആഭ്യന്തര മന്ത്രാലയം പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.
ഖത്തറിലെ വാർത്തകൾക്കായി വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക👇
https://chat.whatsapp.com/Kfyy1to6yrU8KTJVMqbJZb