WhatsApp Image 2024-01-06 at 21.36.46_1d0e2d2d
1-PREMIER-EXPRESS-GIF-3
Qatarsports

ലോകകപ്പ്: ഭ്രമിപ്പിക്കുന്ന രൂപകൽപ്പനയുമായി ഖത്തറിൽ തുറക്കാനിരിക്കുന്നത് മൂന്ന് സ്റ്റേഡിയങ്ങൾ

ഖത്തർ ലോകകപ്പിനായി വേദിയാവുന്നത് രാജ്യത്തെ 8 സ്റ്റേഡിയങ്ങളാണ്. ഇതിൽ 5 സ്റ്റേഡിയങ്ങളും നിർമ്മാണജോലികൾ പൂർത്തിയായതും മത്സരങ്ങൾക്കായി തുറന്നു കഴിഞ്ഞവയുമാണ്. ഇനി തുറക്കാനിരിക്കുന്ന 3 സ്റ്റേഡിയങ്ങളും അവയുടെ പ്രത്യേകതകളും അറിയാം.

ലുസൈൽ സ്റ്റേഡിയം

2021 അവസാനത്തോടെ ഉദ്ഘാടനം ചെയ്യാൻ പദ്ധതിയിട്ടിരിക്കുന്ന ലുസൈൽ സ്റ്റേഡിയത്തിലാണ് ലോകകപ്പിന്റെ ഓപ്പണിംഗ് മത്സരവും ഫൈനലും അരങ്ങേറുക. ഖത്തർ ലോകകപ്പിലെ ഏറ്റവും വലിയ സ്റ്റേഡിയമായ ലുസൈൽ എല്ലാ ഘട്ട-മത്സരങ്ങൾക്കും വേദിയാകും. ബ്രിട്ടീഷ് ആർക്കിടെക്ടുകളായ ഫോസ്റ്റർ പ്ലസ് പാർട്ട്ണേഴ്‌സ് രൂപകൽപ്പന ചെയ്യുന്ന സ്റ്റേഡിയം പുരാതന അറബ് കൂടനിർമ്മാണ ശൈലിയെ ഓർമിപ്പിക്കുന്നതാണ്. ഇരുളും വെളിച്ചവും ഇഴചേരുന്ന ദൃശ്യസംവിധാനം അറേബ്യയുടെ ഫനാർ വിളക്കുകളുടെ പ്രതിഫലിപ്പിക്കും. 

റാസ്‌ അബു അബൗദ് സ്റ്റേഡിയം

എഫ്ഐഎ ഫെൻവിക്ക് ഇരിബാരേൻ ആർക്കിടെക്ട് ഡിസൈൻ ചെയ്‌ത ഈ സ്റ്റേഡിയം ഫിഫ ലോകകപ്പ് ചരിത്രത്തിലെ പൂർണമായും പൊളിച്ചുനീക്കിയെടുക്കാൻ സാധിക്കുന്ന ആദ്യത്തെ സ്റ്റേഡിയമാണ്. 974 ഷിപ്പിംഗ് കണ്ടയിനറുകളും തിരിച്ചെടുക്കാവുന്ന ബിൽഡിംഗ് യൂണിറ്റുകളും ഉപയോഗിച്ച് നിർമ്മിച്ച റാസ്‌ അബു അബൗദ് സ്റ്റേഡിയം, ദോഹയുടെ ദീർഘകാല നാവിക ചരിത്രത്തെ ഓർമ്മിപ്പിക്കും വിധം തുറമുഖ മാതൃകയിലാണ് രൂപകൽപ്പന ചെയ്തിട്ടുള്ളത്. 2022 ൽ തുറക്കാൻ പദ്ധതിയിട്ടിരിക്കുന്ന സ്റ്റേഡിയം ക്വാർട്ടർ മത്സരങ്ങൾക്കാണ് വേദിയാവുക.

അൽ തുമാമ സ്റ്റേഡിയം

ഇബ്രാഹിം എം ജൈദയുടെ നേതൃത്വത്തിൽ, അറബ് എൻജിനീയറിങ് ബ്യൂറോ ഡിസൈൻ ചെയ്ത സ്റ്റേഡിയം ഫിഫ ലോകകപ്പ് ചരിത്രത്തിൽ ആദ്യമായി ഒരു ഖത്തരി ആർക്കിടെക്ട് രൂപകൽപ്പന ചെയ്ത സ്റ്റേഡിയം കൂടിയാണ്. അറബികളുടെ പരമ്പരാഗത തലപ്പാവായ ഗഹ്ഫിയയുടെ മാതൃകയാണ് സ്റ്റേഡിയത്തിന്റെ രൂപകൽപ്പനക്കുള്ള പ്രചോദനം. ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപമായാണ് അൽ തുമാമ സ്റ്റേഡിയം സ്ഥിതി ചെയ്യുന്നത്.

ലോകകപ്പ് ചരിത്രത്തിൽ തന്നെ ആദ്യമായി ചുരുങ്ങിയ അകലങ്ങളിൽ വിവിധ സ്റ്റേഡിയങ്ങൾ സ്ഥിതി ചെയ്യുന്നു എന്ന പ്രത്യേകതയും ഫിഫ ലോകകപ്പിനുണ്ട്. എഡ്യൂക്കേഷൻ സിറ്റി സ്റ്റേഡിയം, അൽ റയ്യാൻ സ്റ്റേഡിയം, ഖലീഫ ഇന്റർനാഷണൽ സ്റ്റേഡിയം, അൽ ബൈത് സ്റ്റേഡിയം, അൽ ജനൗബ് സ്റ്റേഡിയം എന്നിവയാണ് ഇതിനോടകം തുറന്ന മറ്റു ലോകകപ്പ് സ്റ്റേഡിയങ്ങൾ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button