Qatarsports

ലോകകപ്പ് ഉദ്ഘാടനത്തിൽ മോർഗൻ ഫ്രീമാനോടൊപ്പം വേദി പങ്കിട്ട ഗാനിം അൽ മുഫ്‌താ ആരാണ്?

ലോകകപ്പ് ഉദ്ഘാടനം വേദിയിൽ മോർഗൻ ഫ്രീമാനൊപ്പം ദശലക്ഷക്കണക്കിന് ആളുകൾ കണ്ട സംഭാഷണം നടത്തിയ ഗാനിം അൽ മുഫ്‌താ ആരാണ്. യുട്യൂബിൽ 816,000 സബ്‌സ്‌ക്രൈബർമാരും ഇൻസ്റ്റാഗ്രാമിൽ ദശലക്ഷത്തിലധികം ഫോളോവേഴ്‌സുള്ള ഖത്തരി സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറാണ് എപ്പോഴും പുഞ്ചിരിക്കുന്ന ഈ ഇരുപത് കാരൻ യുവാവ്.

2001-ൽ അൽ മുഫ്തയുടെ മാതാപിതാക്കളോട് അവർ ഇരട്ടക്കുട്ടികളെ പ്രതീക്ഷിക്കുന്നുവെന്ന് പറഞ്ഞപ്പോൾ, സന്തോഷം പെട്ടെന്ന് ഭയത്തിലേക്ക് വഴിമാറി.  ആൺകുട്ടികളിൽ ഒരാൾ ഗുരുതരമായ വൈകല്യമുള്ളവനായി മാറുകയും അദ്ദേഹത്തിന്റെ ജീവിതനിലവാരം വളരെ കുറവാണെന്ന് ഡോക്ടർമാർ പ്രവചിക്കുകയും ചെയ്തു.  ഗർഭച്ഛിദ്രം നടത്താൻ ഡോക്ടർമാർ നിർബന്ധിച്ചെങ്കിലും അമ്മ വിസമ്മതിച്ചു.  തൻ്റെ രണ്ട് ആൺകുട്ടികളും ഒരുമിച്ച് വളരുമെന്ന് അവർ പ്രതിഞ്ജ ചെയ്തു

അമ്മയുടെ ഇച്ഛാശക്തിയാണ് തനിക്ക് ലഭിച്ചതെന്നത് അൽ മുഫ്‌ത അടിവരയിടുന്നു. കോഡൽ റിഗ്രഷൻ സിൻഡ്രോം – ശരീരത്തിന്റെ താഴത്തെ പകുതിയുടെ വളർച്ചയെ ഗുരുതരമായി തടസ്സപ്പെടുത്തുന്ന ഒരു രോഗം ബാധിച്ച അൽ മുഫ്‌തയ്ക്ക് എന്നാൽ തന്റെ ജീവിതാസക്തിക്ക് മങ്ങലേൽപ്പിക്കാൻ ആ രോഗം തടസ്സമായില്ല.

ചെറുപ്പകാലം മുതൽ, ഫുട്ബോൾ, സ്കേറ്റിംഗ്, ജൂഡോ, മുതലായവയിൽ പരിശീനവും വൈദഗ്ധ്യവും നേടിയെടുക്കാൻ മുഫ്താക്ക് കഴിഞ്ഞു. ഇന്ന്, സ്കൂബ ഡൈവിംഗ്, ഐസ് ഹോക്കി, പർവതാരോഹണം എന്നിവയിൽ കൂടി മുഫ്‌താ കഴിവ് തെളിയിച്ചു. 2016 ൽ ഒമാനിലെ ഹജാർ പർവതനിരകളിലെ ഏറ്റവും ഉയരം കൂടിയ പർവതമായ ജബൽ ഷംസിൽ അദ്ദേഹം കയറി.  ഇതെല്ലാം അമ്മയ്ക്ക് നന്ദിയാണെന്ന് അദ്ദേഹം സ്ഥിരമായി ഊന്നിപ്പറയുന്നു.  പോസിറ്റീവായിരിക്കാൻ അവർ എന്നെ പഠിപ്പിച്ചു.  ജീവിതം മനോഹരമാണെന്നും അസാധ്യമായി ഒന്നുമില്ലെന്നും അവർ എനിക്ക് കാണിച്ചുതന്നു.

അതിമോഹമുള്ള ഒരു കായികതാരം എന്നതിലുപരി, അൽ മുഫ്ത ഒരു വിജയകരമായ സംരംഭകനായും കാണപ്പെടുന്നു. ആറ് ലൊക്കേഷനുകളും അറുപത് ജീവനക്കാരുമുള്ള ഗാരിസ്സ ഐസ്ക്രീം എന്ന കമ്പനിയുടെ സ്ഥാപകനാണ് അദ്ദേഹം. അതിനെ ഒരു ആഗോള ഫ്രാഞ്ചൈസിയാക്കി മാറ്റുകയാണ് അദ്ദേഹത്തിന്റെ ലക്ഷ്യം.  കൂടാതെ, അൽ മുഫ്ത നിരവധി അസോസിയേഷനുകളും സ്ഥാപിച്ചു.  ഗാനിം അസോസിയേഷനുമായി ചേർന്ന് അദ്ദേഹം സാമ്പത്തിക ശേഷിയില്ലാത്ത ശാരീരിക വെല്ലുവിളി നേരിടുന്ന കുട്ടികൾക്ക് വീൽചെയറുകളും സംഭാവന ചെയ്യുന്നു.

വിഖ്യാത ഹോളിവുഡ് താരം മോർഗൻ ഫ്രീമാനൊപ്പം വിശ്വ മാനവികതയുടെയും ഏക സാഹോദര്യത്തിന്റെയും ഭാഷണം പങ്കിടാൻ, അതും ലോകകപ്പ് പോലൊരു വേദിയിൽ, മുഫ്‌തായ്ക്ക് അവസരം നൽകുന്നതിലൂടെ ഖത്തർ ലോകകപ്പ് അതിന്റെ പലവിധ വഴി മാറി നടത്തത്തിൽ ഒന്ന് കൂടി ചേർത്തു.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇 https://chat.whatsapp.com/KUkVGQZAiWk2eZ4uRV9HKu

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button