കഴിഞ്ഞ 3 ദിവസത്തിനുള്ളിൽ വാങ്ങിയ ഇന്ത്യൻ ചെമ്മീൻ കഴിക്കരുത്!

ഇന്ത്യയിൽ നിന്ന് കയറ്റുമതി ചെയ്ത പുതിയതും ശീതീകരിച്ചതുമായ ചെമ്മീൻ കഴിക്കുന്നതിനെതിരെ പൊതുജനാരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി. മന്ത്രാലയത്തിന്റെ ഭക്ഷ്യ ലബോറട്ടറികളിലെ വിശകലന ഫലങ്ങൾ അനുസരിച്ച്, ഇറക്കുമതി ചെയ്ത ചില സാമ്പിളുകൾ സൂക്ഷ്മാണുക്കളാൽ മലിനമാണെന്ന് തെളിഞ്ഞതിനെ തുടർന്നാണ് നടപടി.
പൊതുജനാരോഗ്യ മന്ത്രാലയം, മുനിസിപ്പാലിറ്റി മന്ത്രാലയവുമായി സഹകരിച്ച്, ലഭ്യമായ എല്ലാ ഇന്ത്യൻ ചെമ്മീനുകളും വിപണിയിൽ നിന്ന് പിൻവലിക്കാൻ ശ്രമിക്കുമെന്ന് അറിയിച്ചു.
കഴിഞ്ഞ മൂന്ന് ദിവസങ്ങളിൽ പുതിയതും ശീതീകരിച്ചതുമായ ഇന്ത്യൻ ചെമ്മീൻ വാങ്ങിയിട്ടുണ്ടെങ്കിൽ, അത് ഭക്ഷിക്കരുതെന്നും അത് വാങ്ങിയ ഔട്ട്‌ലെറ്റുകളിലേക്ക് തിരികെ നൽകാനും മന്ത്രാലയം ഉപഭോക്താക്കളോട് ആവശ്യപ്പെട്ടു.
ഇത് കഴിക്കുകയും ഗ്യാസ്ട്രോ-ഇന്റസ്റ്റൈനൽ അണുബാധയുടെ ലക്ഷണങ്ങൾ അനുഭവപ്പെടുകയും ചെയ്താൽ, ഉപഭോക്താവ് അടുത്തുള്ള ആരോഗ്യ കേന്ദ്രം സന്ദർശിക്കണം.