Uncategorized

‘യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള:’ പ്രത്യേക പ്രദർശനം ജൂൺ 21 ന് ദോഹ റോയൽ പ്ലാസയിൽ

ദോഹ: അരുൺ വൈഗ സംവിധാനം ചെയ്ത്, ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മലയാള ചിത്രമായ “യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള” (UKOK) യുടെ പ്രത്യേക പ്രദർശനം ജൂൺ 21 ശനിയാഴ്ച വൈകുന്നേരം 7:00 മണിക്ക് ദോഹയിലെ റോയൽ പ്ലാസയിൽ നടക്കും. ജൂൺ 20 ന് ജിസിസിയിലുടനീളമുള്ള തിയേറ്ററുകളിൽ ചിത്രം റിലീസിനായി ഷെഡ്യൂൾ ചെയ്തിട്ടുണ്ട്.

ഫ്രാഗ്രന്റ് നേച്ചർ ഫിലിം ക്രിയേഷൻസിന്റെ കീഴിൽ പൂയപ്പള്ളി ഫിലിംസുമായി സഹകരിച്ച് ആനി, സജീവ്, അലക്സ് എന്നിവർ ചേർന്ന് നിർമ്മിച്ച ഈ ചിത്രത്തിൽ ഒരു മികച്ച താരനിര തന്നെയുണ്ട്. ഖൽബ്, ഗോളം തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ യുവതാരം രഞ്ജിത്ത് സജീവ് നായകനാകുന്ന ചിത്രത്തിൽ, ജോണി ആന്റണി, മഞ്ജു പിള്ള, ഇന്ദ്രൻസ്, റോണി വർഗീസ് രാജ് മുതലായവരും അഭിനയിക്കുന്നു.

“പ്രേമം” ഫെയിം സംഗീതസംവിധായകൻ രാജേഷ് മുരുകേശൻ പാട്ടുകൾ ഒരുക്കുന്ന ചിത്രം, ഒരേസമയം തമാശക്കും കുടുംബ ബന്ധങ്ങൾക്കും പ്രാധാന്യം നൽകിയാണ് കഥ പറയുന്നത്.

ഗൾഫിലെ മുൻനിര ഫിലിം പ്രൊമോഷണൽ സംഘാടകരായ ‘974 ഇവന്റ്‌സ്’ ഒരുക്കുന്ന പ്രത്യേക സ്ക്രീനിംഗിൽ, ഖത്തർ സിനിമ, അഡാർ തട്ടുകട, ​​ഓർബിറ്റ് റീച്ച്, പ്രിന്റ്ഷോപ്പ്, രേഷ് രാജ് ഫിലിം എന്നിവയുൾപ്പെടെയുള്ള വിവിധ ചലച്ചിത്ര സഹയാത്രികർ പിന്നണിയിൽ അണിചേരുന്നു. 974 തന്നെ ചിത്രം അതേദിവസം ഒമാനിലും സ്‌പെഷ്യൽ സ്‌ക്രീനിംഗ് നടത്തും.

ഖത്തറിലെ മലയാള സിനിമാ പ്രേമികൾക്ക് ഒത്തുചേരലിന്റെയും സിനിമ സൗഹൃദത്തിന്റെയും പരസ്പ്പരാഹ്ലാദത്തിന്റെയും ഒരു സായാഹ്നമാണ് പരിപാടി വാഗ്ദാനം ചെയ്യുന്നത്.

Related Articles

Back to top button