WhatsApp Image 2024-01-06 at 21.36.46_1d0e2d2d
1-PREMIER-EXPRESS-GIF-3
Hot NewsUncategorized

വമ്പൻ വിസ നിയമ മാറ്റങ്ങൾ പ്രഖ്യാപിച്ച് യുഎഇ

ദുബായ്: അഡ്വാൻസ്ഡ് വിസ സിസ്റ്റം എന്ന പേരിൽ യുഎഇ ചില പുതിയ വിസ നിയമങ്ങൾ പ്രഖ്യാപിച്ചു. ഇവ ഒക്‌ടോബർ 3 മുതൽ പ്രാബല്യത്തിൽ വരും.

ടൂറിസ്റ്റുകൾക്കുള്ള ദീർഘകാല വിസിറ്റ് വിസ, പ്രൊഫഷണലുകൾക്കുള്ള ദീർഘകാല റെസിഡൻസി, 10 വർഷ ഗോൾഡൻ വിസ ലഭ്യത എളുപ്പമാക്കൽ എന്നിവയാണ് പുതിയ നിയമങ്ങളിലെ പ്രധാന മാറ്റങ്ങൾ.

തിങ്കളാഴ്ച അബുദാബിയിൽ നടന്ന പത്രസമ്മേളനത്തിൽ യുഎഇയുടെ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട്സ് സെക്യൂരിറ്റി (ഐസിപി) ഇക്കാര്യങ്ങൾ വിശദമാക്കി.

വർഷങ്ങളായി രാജ്യത്തിന്റെ ഇമിഗ്രേഷൻ നയത്തിലെ ഏറ്റവും വലിയ പരിഷ്‌കരണങ്ങളാണ് പുതിയ വിസ മാറ്റങ്ങളിലുള്ളത്.

പുതിയ വിസകളിൽ, നിലവിലുള്ള 30 ദിവസത്തിനുപകരം 60 ദിവസത്തെ എൻട്രി പെർമിറ്റും തുടർച്ചയായി 90 ദിവസം വരെ സന്ദർശകർക്ക് രാജ്യത്ത് തങ്ങാൻ അനുവദിക്കുന്ന അഞ്ച് വർഷത്തെ മൾട്ടി എൻട്രി ടൂറിസ്റ്റ് വിസയും ഉൾപ്പെടുന്നു.

വിദഗ്ധ തൊഴിലാളികൾ, ഫ്രീലാൻസർമാർ, സ്വയം തൊഴിൽ ചെയ്യുന്നവർ എന്നിവരെ ലക്ഷ്യം വച്ചുള്ള അഞ്ച് വർഷത്തെ ഗ്രീൻ വിസകളും, ഡിഗ്രി ഹോൾഡർമാർക്കായി ഒരു സ്പോൺസറോ ഹോസ്റ്റോ ആവശ്യമില്ലാത്ത ഒരു ജോബ് എക്സ്പ്ലോറേഷൻ എൻട്രി വിസയും യുഎഇ അവതരിപ്പിക്കും.

സ്‌കൂളിനും യൂണിവേഴ്‌സിറ്റിക്കും ശേഷം യുഎഇയിൽ തുടരാൻ ആഗ്രഹിക്കുന്ന 18 വയസ്സ് മുതൽ 25 വയസ്സ് വരെയുള്ള ആൺകുട്ടികളെ രക്ഷിതാക്കൾക്ക് സ്‌പോൺസർ ചെയ്യാം.

മാസം 30,000 ദിർഹമോ (8,100 ഡോളർ), അതിലധികമോ ശമ്പളമുള്ള വിദഗ്ധരായ പ്രൊഫഷണലുകൾക്ക് 10 വർഷത്തെ ഗോൾഡൻ വിസ നേടാനുള്ള അവസരവും പുതിയ വിസ നയങ്ങളിലുണ്ട്.

കൂടാതെ, രാജ്യത്തിന് പുറത്ത് താമസിക്കുന്ന ഗോൾഡൻ വിസ ഉടമകളുടെ പെർമിറ്റ് റദ്ദാക്കില്ല. റസിഡൻസി വിസ റദ്ദാക്കുന്ന ആളുകൾക്ക് രാജ്യത്ത് തങ്ങാൻ ആറ് മാസത്തെ ഗ്രേസ് പിരീഡ് ലഭിക്കും. മുമ്പ് ഒരു മാസം മാത്രമാണ് അനുവദിച്ചിരുന്നത്.

ഏപ്രിലിൽ കാബിനറ്റ് അംഗീകരിച്ച നിയമങ്ങൾ നാലാഴ്ചയ്ക്കുള്ളിൽ പ്രാബല്യത്തിൽ വരുന്നതുവരെ ഇപ്പോൾ പരീക്ഷണ ഘട്ടത്തിലാണെന്ന് എമിറേറ്റ്സ് ന്യൂസ് ഏജൻസി (വാം) റിപ്പോർട്ട് ചെയ്തു.

യുഎഇ പാസ്‌പോർട്ടിന്റെ പുതിയ പതിപ്പും ഐസിപി പുറത്തിറക്കി. പാസ്‌പോർട്ട് കാലഹരണപ്പെട്ട നിലവിലെ പാസ്‌പോർട്ട് ഉടമകൾക്ക് ഐസിപിയുടെ വെബ്‌സൈറ്റ് അല്ലെങ്കിൽ സ്‌മാർട്ട് ആപ്പ് വഴിയോ രാജ്യത്തെ എംബസികൾ, കോൺസുലേറ്റുകൾ എന്നിവ വഴിയോ പുതിയ പാസ്‌പോർട്ടിനായി അപേക്ഷിക്കാം.

സങ്കീർണ്ണമായ സ്പെക്ട്രം പാറ്റേണുകൾ ഉപയോഗിച്ച് നിർമ്മിച്ച പോളികാർബണേറ്റ് ഡാറ്റ പേജ് പോലുള്ള സുരക്ഷാ സവിശേഷതകൾ പുതിയ പാസ്‌പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button