Qatar

വർണപ്പട്ടങ്ങളുടെ ഉത്സവമേളം; കൈറ്റ് ഫെസ്റ്റിവൽ തുടങ്ങി

വിസിറ്റ് ഖത്തർ സംഘടിപ്പിക്കുന്ന “ഖത്തർ കൈറ്റ് ഫെസ്റ്റിവലി”ന് ഇന്നലെ പഴയ ദോഹ തുറമുഖത്തെ ഗ്രാൻഡ് ക്രൂയിസ് ടെർമിനലിൽ തുടക്കമായി. വർണാഭമായ പട്ടങ്ങൾ ആകാശത്തെ അലങ്കരിക്കുന്ന ഫെസ്റ്റിവൽ, ഫെബ്രുവരി 3 വരെ, 10 ദിവസം നീണ്ടുനിൽക്കും.

പ്രവൃത്തിദിവസങ്ങളിൽ ഉച്ചകഴിഞ്ഞ് 3 മുതൽ രാത്രി 10 വരെ, വാരാന്ത്യങ്ങളിൽ (വെള്ളി, ശനി) രാവിലെ 10 മുതൽ രാത്രി 10 വരെ എന്നിങ്ങനെയാണ് സന്ദർശക സമയം. പ്രവേശനം സൗജന്യമാണ്.

ഈ വർഷത്തെ വേദി, ഇസ്ലാമിക് ആർട്ട് പാർക്ക് മ്യൂസിയത്തിൽ നിന്ന് ഓൾഡ് ദോഹ തുറമുഖത്തേക്ക് മാറ്റിയിട്ടുണ്ട്. ഉദ്ഘാടന ദിവസം നിരവധി കാണികളാണ് ഇവിടെ തടിച്ചുകൂടിയത്.  2022 ലെ ഫിഫ ലോകകപ്പ് ഖത്തറിൻ്റെ ഔദ്യോഗിക ചിഹ്നമായ ലയീബ് ഉൾപ്പെടെ വിവിധ ആകൃതിയിലുള്ള പട്ടങ്ങൾ കൊണ്ട് ഉദ്‌ഘാടന ദിനം അലംകൃതമായി.

ലോകമെമ്പാടുമുള്ള 60-ലധികം രാജ്യങ്ങൾ പങ്കെടുക്കുന്ന ഈ ഫെസ്റ്റിവൽ മേഖലയിലെ ഏറ്റവും വലിയ ദൃശ്യ വിരുന്നുകളിൽ ഒന്നാണ്. വലിയ വർണ്ണാഭമായ പട്ടം പറത്തൽ, പട്ടം പറത്തൽ ഗെയിമുകൾ, വിവിധ ഫുഡ് കിയോസ്‌കുകളിലും കാർട്ടുകളിലും അന്താരാഷ്ട്ര പാചകരീതികൾ ഉൾപ്പെടെയുള്ള വിവിധ പ്രവർത്തനങ്ങളിൽ കുടുംബങ്ങൾക്കും കുട്ടികൾക്കും ഏർപ്പെടാം. 

പ്രശസ്ത കൈറ്റ് മേക്കിംഗ് പ്രൊഫഷണലായ ഇഖ്ബാൽ ഹുസൈൻ സൗജന്യ പട്ടം നിർമ്മാണ ശിൽപശാലകൾക്ക് നേതൃത്വം നൽകും. പരിസ്ഥിതി സൗഹൃദവും ജൈവ നശീകരണ സാമഗ്രികളുടെ നിരോധനവും ഫെസ്റ്റിവൽ ഉയത്തിക്കാട്ടും.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/LjkReT1nBRMHQM9PxaMBOD

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button