കാരവൻ, ട്രെയിലർ ടോവിംഗ് സമയവും സുരക്ഷാ മുൻകരുതലുകളും വ്യക്തമാക്കി ആഭ്യന്തരമന്ത്രാലയം
2024-2025 ക്യാമ്പിംഗ് സീസണിലെ കാരവൻ, ട്രെയിലർ ടോവിംഗ് സമയങ്ങൾ ഖത്തർ ആഭ്യന്തരമന്ത്രാലയം പ്രഖ്യാപിച്ചു.
ഞായർ മുതൽ ബുധൻ വരെ രാവിലെ 8 മുതൽ വൈകിട്ട് 5 വരെയും വ്യാഴം മുതൽ ശനി വരെ രാവിലെ 8 മുതൽ ഉച്ചയ്ക്ക് 12 വരെയും കാരവൻ ടോവിംഗ് അനുവദിച്ചിട്ടുണ്ട്.
ഓർബിറ്റൽ ഹൈവേയും അതിൻ്റെ എക്സിറ്റുകളും ഉപയോഗിക്കാനും വലതുവശത്തെ പാതയിൽ തന്നെ തുടരാനും മറ്റ് വാഹനങ്ങളെ മറികടക്കാതിരിക്കാനും ക്യാമ്പ് ചെയ്യുന്നവരോട് മന്ത്രാലയം ആവശ്യപ്പെട്ടു. മോശം കാലാവസ്ഥയാണെങ്കിൽ ടോവിംഗ് അനുവദിക്കില്ല.
ടോവിംഗ് വാഹനത്തിലെ റിയർ ലൈറ്റുകൾ പ്രവർത്തിക്കുന്നുണ്ടെന്നും ബ്രേക്കുകളും ടയറുകളും സുരക്ഷിതമാണെന്നും നല്ല ചുവപ്പു നിറമുള്ള റിയർ റിഫ്ളക്ടറുകളും മഞ്ഞ സൈഡ് റിഫ്ളക്ടറുകളും ഉണ്ടെന്നും ഉറപ്പാക്കുക. കൂടാതെ, നിങ്ങളുടെ ഫയർ എസ്റ്റിങ്ക്വഷറിന്റെ വാലിഡിറ്റിയും ഉറപ്പാക്കണം.
ഏത് ലോഡും ഉൾപ്പെടെ 2.60 മീറ്ററാണ് അനുവദിച്ചിരിക്കുന്ന പരമാവധി വീതി. സിംഗിൾ 3.5 മീറ്ററും ഡബിൾ ആക്സിലിന് 5 മീറ്ററുമാണ് പരമാവധി നീളം.