Qatar
5000 ലധികം ലിറിക്ക ഗുളികകളുമായി ഖത്തറിൽ യാത്രക്കാരൻ പിടിയിൽ

ലിറിക്ക ഗുളികകൾ ഖത്തറിലേക്ക് കടത്താനുള്ള ശ്രമം ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഉദ്യോഗസ്ഥർ പരാജയപ്പെടുത്തി. ഒരു യാത്രക്കാരന്റെ ബാഗിൽ നിന്ന് 5,040 ലിറിക്ക ഗുളികകൾ കസ്റ്റംസ് അധികൃതർ പിടിച്ചെടുത്തു.
ഗുളികകൾ ബാഗിനുള്ളിൽ ഒളിപ്പിച്ചിരിക്കുകയായിരുന്നു, സംശയത്തെത്തുടർന്ന് ഒരു ഇൻസ്പെക്ടർ യാത്രക്കാരന്റെ ബാഗ് പരിശോധിച്ചപ്പോഴാണ് ഗുളികകൾ കണ്ടെത്തിയത്.
ഉത്കണ്ഠ ഉൾപ്പെടെയുള്ള രോഗാവസ്ഥകൾക്ക് മരുന്ന് ആയി ഉപയോഗിക്കുന്ന ലിറിക്ക ഉൾപ്പെടെയുള്ള സൈക്കോട്രോപിക് ഗുളികകൾക്ക് ഖത്തറിൽ നിരോധനം ഉണ്ട്.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/DHRyz42WJ9MHbGQePH5iVi