Qatar

സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കുന്ന സന്ദേശങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച 3 പേർ അറസ്റ്റിൽ

സോഷ്യൽ മീഡിയയിൽ ഗോത്രീയമായ വിരോധം പടർത്തുന്ന രീതിയിൽ സന്ദേശങ്ങൾ പ്രചരിപ്പിച്ചതിന് മൂന്ന് പേരെ ആഭ്യന്തര മന്ത്രാലയത്തിന്റെ സാമ്പത്തിക, സൈബർ കുറ്റകൃത്യങ്ങൾ തടയുന്ന വകുപ്പ് അറസ്റ്റ് ചെയ്ത് പബ്ലിക് പ്രോസിക്യൂഷനു റഫർ ചെയ്‌തു.

പ്രതികളുടെ സോഷ്യൽ മീഡിയ പ്രവർത്തനങ്ങളെക്കുറിച്ച് ബന്ധപ്പെട്ട അധികാരികൾ മതിയായ തെളിവുകൾ ശേഖരിച്ചതിന് ശേഷമാണ് നടപടി.

വിവിധ കമ്മ്യൂണിറ്റിയിലെ അംഗങ്ങൾക്കിടയിൽ “കലഹങ്ങൾ ഇളക്കിവിടുന്നതിൽ നിന്ന് വിട്ടുനിൽക്കാനും ദേശീയ ഐക്യത്തിനായി പരിശ്രമിക്കാനും” മന്ത്രാലയം ആഹ്വാനം ആവർത്തിച്ചു.

സമൂഹത്തിൽ ഭിന്നിപ്പും വിദ്വേഷവും വിതയ്ക്കാൻ ചില വ്യക്തികൾ വ്യത്യസ്‌തമായ മാധ്യമങ്ങളെ ദുരുപയോഗം ചെയ്യാൻ ശ്രമിക്കുന്നുവെന്ന് MOI മുമ്പ് പറഞ്ഞിരുന്നു.

സുരക്ഷയ്ക്കും സ്ഥിരതയ്ക്കും സാമൂഹിക സമാധാനത്തിനും ഭീഷണിയാകുന്നതും ഐക്യം തകർക്കാൻ ശ്രമിക്കുന്നതുമായ എല്ലാവർക്കും എതിരെ നിയമനടപടി സ്വീകരിക്കുമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/C5SlZkH4ATOIBY0CThW5zB

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button