WhatsApp Image 2024-01-06 at 21.36.46_1d0e2d2d
1-PREMIER-EXPRESS-GIF-3
HealthQatar

ഖത്തറിൽ കൊവിഡ് മൂന്നാം തരംഗം ഉണ്ടാകില്ല

ദോഹ: ലോകരാജ്യങ്ങളിൽ പലരും കോവിഡ് മൂന്നാം തരംഗത്തെ നേരിടാനുള്ള തയ്യാറെടുപ്പുകൾ സജീവമാക്കവെ ഖത്തറിൽ രോഗത്തിന്റെ ഇനിയൊരു തരംഗം ഉണ്ടാകില്ലെന്ന് പ്രതീക്ഷിക്കുന്നതായി കോവിഡ് പ്രതിരോധതിനായുള്ള ഖത്തർ നാഷണൽ സ്ട്രാറ്റജിക് ഗ്രൂപ്പ് അധ്യക്ഷൻ അബ്ദുൽ ലത്തീഫ് അൽ ഖാൽ. ഖത്തർ ടിവിയുമായുള്ള പ്രതിവാര കോവിഡ് അവലോകന അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

പ്രതിദിന കേസുകൾ, ആശുപത്രിയിലും ഐസിയുവിലുമുള്ള രോഗികൾ എന്നിവയിലെ കുറവും വാക്സിനേഷന് രംഗത്തെ പുരോഗതിയും ഖത്തര് കോവിഡ് പ്രതിസന്ധി അതിജീവിക്കുന്നു എന്ന സൂചനയാണ് നൽകുന്നത്. സമൂഹത്തിന്റെയും അധികൃതരുടെയും കൂട്ടായ സഹകരണത്തോടെ മഹാമാരിയെ നേരിടുമ്പോൾ രാജ്യം ദ്രുതഗതിയിൽ സാധാരണ ജീവിതം കൈവരിക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. രോഗം പൂർണമായും നിയന്ത്രണ പരിധിയിലായെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നതെന്നും രാജ്യം കോവിഡിനെതിരായ വിജയപാതയിലാണെന്നും ഒരു കോവിഡ് മൂന്നാം തരംഗം ഖത്തറിൽ പ്രതീക്ഷിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. 

ഗുരുതരമായ പാർശ്വഫലങ്ങൾ ഒന്നും തന്നെയില്ലാത്ത ലോകത്തെ തന്നെ മികച്ച വാക്സീനുകളാണ് ഖത്തറിൽ ഉപയോഗിക്കുന്നതെന്ന് ആവർത്തിച്ച അൽ ഖാൽ 12 വയസ്സിന് മുകളിലുള്ള കുട്ടികൾക്ക് ഉൾപ്പടെ എല്ലാവർക്കും അതിവേഗം വാക്സീൻ എടുക്കണമെന്ന് അഭ്യർത്ഥിച്ചു. അതേ സമയം അടിസ്ഥാന ജാഗ്രത കൈവെടിയാൻ ആയിട്ടില്ലെന്നും അദ്ദേഹം ഓർമിപ്പിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button