
രാജ്യത്ത് ആദ്യമായി സംഘടിപ്പിക്കുന്ന ഖത്തർ T100 ട്രൈയാത്തലോൺ വേൾഡ് ചാമ്പ്യൻഷിപ്പ് ഫൈനൽ വീക്ക് അതിമനോഹരമായി സംഘടിപ്പിക്കാൻ വേണ്ട എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി സംഘാടകർ അറിയിച്ചു.
Visit Qatar, Professional Triathletes Organisation (PTO), Qatar Triathlon Federation എന്നിവ ചേർന്ന് നടത്തിയ പത്രസമ്മേളനത്തിൽ, ഡിസംബർ 10 മുതൽ 13 വരെ ലുസൈൽ സിറ്റിയിൽ ലോകത്തിലെ മുൻനിര ട്രൈഅാഥ്‌ലറ്റുകളെ സ്വാഗതം ചെയ്യാൻ ദോഹ പൂർണമായും തയ്യാറാണെന്ന് സ്ഥിരീകരിച്ചു.
ഇവന്റിൽ ഇപ്പോഴത്തെ T100 സീരീസ് ലീഡർമാരായ ഹെയ്ഡൻ വൈൽഡ്, കേറ്റ് വാ, കൂടാതെ വിൻസെന്റ് ലൂയിസ്, ജൂലി ഡെറോൺ, ഖത്തറിന്റെ അലിയ അൽ-ഹമദ് എന്നിവരും പങ്കുചേരുന്നു.
കാണികൾക്കായി
ലുസൈൽ പ്ലാസയിൽ എല്ലാ റേസുകളും സൗജന്യമായി കാണാം. വൻ സ്ക്രീനുകൾ വഴി തത്സമയ സംപ്രേഷണം ഉണ്ടായിരിക്കും. ഫാൻ സോണിൽ വിനോദങ്ങൾ, കുടുംബ പരിപാടികൾ, ഭക്ഷണ-പാനീയ സ്റ്റാളുകൾ എന്നിവയും ഒരുക്കിയിട്ടുണ്ട്.
ഇവന്റിന്റെ സമയംക്രമം
- ഡിസംബർ 10 – Qatar T100 Kick Off Run, ലുസൈൽ ബൂളെവാർഡിൽ
- ഡിസംബർ 11 – ഇവന്റ് & ഫാൻ വില്ലേജ് ലുസൈൽ പ്ലാസയിൽ തുറന്നു
- ഡിസംബർ 12 (ഇന്ന്) – പ്രൊഫഷണൽ റേസുകൾ ആരംഭിക്കുന്നു
ഇന്നത്തെ (ഡിസംബർ 12) പ്രധാന പരിപാടികൾ
- 6:30 AM – Youth Super Sprint Triathlon
- 10:00 AM – Women’s Pro T100 Race
- 12:35 PM – Men’s Pro T100 Race
- 4:00 PM – Pro Men & Women Awards Ceremony
- 4:45 PM – T100 Age Group World Championships Opening Ceremony (45 രാജ്യങ്ങളിൽ നിന്ന് പങ്കെടുക്കുന്നവർ)
ഡിസംബർ 13 (ശനി) – Age Group World Championship
- 4:30 AM – Amateur 100km Race (2km swim, 80km bike, 18km run)
- 10:30 AM – Sprint Triathlon (750m swim, 20km bike, 5km run)
- 1:45–2:15 PM – Amateur Sprint Awards Ceremony
- 3:30–4:00 PM – Amateur 100km Awards Ceremony




