ഖത്തറിൽ കനത്ത മഴ മുന്നറിയിപ്പ്; ജാഗ്രത സന്ദേശം
രാജ്യത്തുടനീളം മഴ കനക്കുമെന്ന കാലാവസ്ഥാ വകുപ്പ് പ്രവചനത്തിന് പിന്നാലെ, ഖത്തർ നിവാസികൾക്ക് മൊബൈൽ ഫോണുകളിൽ ആഭ്യന്തര മന്ത്രാലയത്തിന്റെ നാഷണൽ കമാൻഡ് സെന്ററിൽ നിന്ന് പൊതു സുരക്ഷാ മുന്നറിയിപ്പ് ലഭിച്ചു.
“മോശം കാലാവസ്ഥ കാരണം, അപകടങ്ങളും വെള്ളം കെട്ടിക്കിടക്കുന്ന സ്ഥലങ്ങളും ഒഴിവാക്കാൻ ഡ്രൈവർമാർ ജാഗ്രത പാലിക്കുകയും മതിയായ അകലം പാലിക്കുകയും വേണം” എന്ന് പ്രസ്താവിക്കുന്ന അറബി, ഇംഗ്ലീഷ് അലേർട്ട് ആണ് മൊബൈൽ ഫോണുകളിൽ ലഭിച്ചത്.
2006-ൽ ദോഹയിൽ നടന്ന ഏഷ്യൻ ഗെയിംസ് വേളയിൽ സ്ഥാപിതമായ ഈ വകുപ്പ് പ്രാദേശികവും ദേശീയവുമായ അടിയന്തര സാഹചര്യങ്ങളോട് ഏകോപിപ്പിച്ച പ്രതികരണ സംവിധാനമാണ്.
അതേസമയം, ഖത്തർ കാലാവസ്ഥാ വകുപ്പിന്റെ (ക്യുഎംഡി) കണക്കനുസരിച്ച് രാജ്യത്ത് ഇന്നു മുതൽ ഈ ആഴ്ച്ച അവസാനം വരെ സാമാന്യം ശക്തമായ മഴ ലഭിക്കുമെന്നാണ് പ്രവചനം. പെട്ടെന്നുള്ള ശക്തമായ കാറ്റിനൊപ്പം മേഘാവൃതമായ കാലാവസ്ഥയും ഈ കാലയളവിൽ നിലനിൽക്കും.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KymOKj4Bi1pF8sPsKUwSuv