ഖത്തർ യൂണിവേഴ്സിറ്റി തൊഴിൽ മേള സംഘടിപ്പിച്ചു
ഖത്തർ യൂണിവേഴ്സിറ്റി സംഘടിപ്പിച്ച തൊഴിൽ മേളയിൽ പങ്കെടുത്ത വിദ്യാർത്ഥികളിൽ ഭൂരിഭാഗവും പുനരുപയോഗ ഊർജവും നൂതന സാങ്കേതികവിദ്യയും കൈകാര്യം ചെയ്യുന്ന മേഖലകളിൽ തങ്ങളുടെ കരിയർ സാധ്യതകൾ തിരഞ്ഞെടുത്തത് ശ്രദ്ധേയമായി.
സ്വകാര്യ, പൊതുമേഖലയിൽ നിന്നും ഊർജ്ജം, വ്യവസായം, ധനകാര്യം, ബിസിനസ്സ്, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ വിവിധ മേഖലകളിൽ നിന്നുള്ള 73 തൊഴിലുടമകൾ നാലു ദിവസത്തെ പരിപാടിയിൽ പങ്കെടുത്തു — വിദ്യാർത്ഥികളുമായി അവരുടെ കരിയർ പദ്ധതികൾ പങ്കുവെച്ചു.
Ooredoo, Vodafone, Deloitte, SLB തുടങ്ങിയ കോർപ്പറേഷനുകളും മറ്റ് സ്വകാര്യമേഖലാ സ്ഥാപനങ്ങളും തൊഴിൽ മന്ത്രാലയം, സിവിൽ സർവീസ് ആൻഡ് ഗവൺമെന്റ് ഡെവലപ്മെന്റ് ബ്യൂറോ (CSGDB), ഖത്തർ എനർജി, നാഷണൽ സൈബർ സെക്യൂരിറ്റി ഏജൻസി, അഷ്ഗാൽ തുടങ്ങിയ സർക്കാർ ഏജൻസികളും ജോബ് ഫെയറിൽ പങ്ക്ചേർന്നു.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/GL0brn15zegKjFFe4TTxoX