സ്വീഡിഷ് പോലീസിന്റെ അനുമതിയോടെ സ്വീഡനിൽ അടുത്തിടെ തുടർച്ചയായി നടന്ന ഖുറാൻ അവഹേളനങ്ങളുടെ പശ്ചാത്തലത്തിൽ എല്ലാ സ്വീഡിഷ് ഉൽപ്പന്നങ്ങളും തങ്ങളുടെ ശാഖകളിൽ വിൽപ്പന ബഹിഷ്‌കരിക്കുന്നതായി ഖത്തറിലെ സൂഖ് അൽ ബലദി മാർക്കറ്റ് പ്രഖ്യാപിച്ചു.
“ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ” എല്ലാ സ്വീഡിഷ് ഉൽപ്പന്നങ്ങളും ബഹിഷ്കരിക്കുമെന്ന് സോഷ്യൽ മീഡിയയിലെ പ്രസ്താവനയിൽ അൽ ബലദി പറഞ്ഞു.
ഈ ആഴ്ച ആദ്യം, സ്വീഡനിലെ ഇറാഖി എംബസിക്ക് പുറത്ത് വിശുദ്ധ ഖുർആനിന്റെ പകർപ്പ് കത്തിക്കാൻ ഒരു വ്യക്തിക്ക് അധികൃതർ അനുമതി നൽകിയിരുന്നു.
സ്വീഡിഷ് അധികൃതരുടെ സംരക്ഷണത്തിലും അനുമതിയോടെയും ഇതേ വ്യക്തി കഴിഞ്ഞ മാസം ഖുർആനിന്റെ മറ്റൊരു പതിപ്പും കത്തിച്ചിരുന്നു. തുടർച്ചയായ അവഹേളനങ്ങൾക്കെതിരെ മുസ്ലിം ലോകത്ത് വ്യാപക പ്രതിഷേധങ്ങളാണ് ഉണ്ടാകുന്നത്. സർക്കാരുകൾ ഔദ്യോഗികമായും പ്രതിഷേധം അറിയിച്ചിട്ടുണ്ട്.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/Hqdo3Xy51yW9XU2HVyXb0j