Qatarsports

സ്റ്റേഡിയം 974 ന് പുറത്ത് യുട്യൂബറെ ചവിട്ടി വീഴ്ത്തി; കാമറൂൺ മുൻ താരം സാമുവൽ എറ്റൂവിനെതിരെ കേസ്; ക്ഷമ ചോദിച്ച് താരം

മുൻ ബാഴ്‌സലോണ, കാമറൂണ് ഇതിഹാസവും കാമറൂണിയൻ ഫുട്ബോൾ ഫെഡറേഷന്റെ നിലവിലെ പ്രസിഡന്റുമായ സാമുവൽ എറ്റൂ ഒരു ആരാധകനെ സ്റ്റേഡിയം 974 ന്റെ പുറത്ത് ചവിട്ടി വീഴ്ത്തിയ സംഭവത്തിൽ എറ്റൂവിനെതിരെ കേസ്. വൈറലായ വീഡിയോയിൽ, ഖത്തറിലെ ഒരു സ്റ്റേഡിയത്തിന് പുറത്ത് ഫോട്ടോഗ്രാഫറെ എറ്റു മുട്ടുകുത്തി വീഴ്ത്തുന്നത് കാണാം.

റിപ്പോർട്ടുകൾ പ്രകാരം, ബ്രസീലും ദക്ഷിണ കൊറിയയും തമ്മിലുള്ള പ്രീ-ക്വാർട്ടർ മതസരത്തിന് ശേഷം വേദിയിൽ നിന്ന് പുറത്തേക്ക് പോകുന്ന എറ്റുവിനെ ആരാധകർ സെൽഫിക്കായി വളയുന്നു. ഇതിനിടയിക് ഒരു DSLR പിടിച്ച ഒരാളുടെ അടുത്തേക്കാണ് താരം പ്രകോപിതനാകുന്നത്.

അൾജീരിയൻ യൂട്യൂബർ സെയ്ദ് മമൂനിയെയാണ് എറ്റൂ ആക്രമിക്കാൻ തുനിഞ്ഞത്. വിഷയം ഖത്തർ പോലീസിൽ റിപ്പോർട്ട് ചെയ്തതായി സ്ഥിരീകരിക്കുന്ന ഒരു വീഡിയോയും യുട്യൂബർ പുറത്തുവിട്ടു.

ഈ വർഷം മാർച്ച് 29 ന് നടന്ന അൾജീരിയ-കാമറൂണ് മതസരത്തെ തുടർന്നുള്ള ആരാധകപ്പോരിന്റെ ഭാഗമായാണ് സംഭവം. മത്സരത്തിൽ 1-0 ന് കാമറൂൺ വിജയിച്ചിരുന്നു.

“ബക്കറി ഗസ്സാമ [ആഫ്രിക്കൻ ലോകകപ്പ് പ്ലേഓഫ് റഫറി] എങ്ങനെയെന്നും അയാൾക്ക് കൈക്കൂലി നൽകിയോ എന്നും ഞാൻ അദ്ദേഹത്തോട് ചോദിച്ചു, അയാൾ എന്നെ അടിച്ച് എന്റെ ക്യാമറയും മൈക്കും നശിപ്പിച്ചു, നിയമപ്രകാരം ഖത്തറിലെ എന്റെ അവകാശങ്ങൾ എങ്ങനെ നേടിയെടുക്കണമെന്ന് എനിക്കറിയാം,,” യുട്യൂബർ കൂട്ടിച്ചേർത്തു.

അതേസമയം, സംഭവത്തിൽ ക്ഷമ പറഞ്ഞ് എറ്റൂ രംഗത്തെത്തി. “കോപത്തിനും എന്റെ വ്യക്തിത്വവുമായി പൊരുത്തപ്പെടാത്ത രീതിയിൽ പ്രതികരിച്ചതിനും ഞാൻ ക്ഷമ ചോദിക്കാൻ ആഗ്രഹിക്കുന്നു, ഈ നിർഭാഗ്യകരമായ സംഭവത്തിന് ഞാൻ പൊതുജനങ്ങളോട് ക്ഷമ ചോദിക്കുന്നു,” അദ്ദേഹം പറഞ്ഞു.

“ചില അൾജീരിയൻ അനുകൂലികളുടെ നിരന്തരമായ പ്രകോപനത്തെയും ദൈനംദിന പീഡനത്തെയും ചെറുത്തുതോൽപ്പിക്കുന്നത് തുടരുമെന്ന് ഞാൻ പ്രതിജ്ഞ ചെയ്യുന്നു. തീർച്ചയായും, മാർച്ച് 29 ന് ബ്ലിഡയിൽ നടന്ന കാമറൂൺ-അൾജീരിയ മത്സരം മുതൽ, തെളിവുകളൊന്നുമില്ലാതെ വഞ്ചിച്ചുവെന്ന അപമാനത്തിനും ആരോപണങ്ങൾക്കും ഞാൻ ഇരയായികൊണ്ടിരിക്കുകയാണ്,” അദ്ദേഹം വിശദീകരിച്ചു.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/C5SlZkH4ATOIBY0CThW5zB

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button