
ഖത്തർ ടൂറിസത്തിന്റെ രണ്ടാമത്തെ ഷോപ്പ് ഖത്തർ റാഫിൾ നറുക്കെടുപ്പ് പ്ലേസ് വെൻഡോം മാളിൽ നടന്നു. ഒമ്പത് ഭാഗ്യശാലികൾക്ക് 10,000 റിയാൽ മുതലുള്ള ക്യാഷ് പ്രൈസുകൾ ലഭിച്ചപ്പോൾ, ഒരു ഭാഗ്യശാലി ബിഎംഡബ്ല്യു X5 സ്വന്തമാക്കി. ജോർദ്ദാൻ സ്വദേശിയായ അരീജ് ബസ്സമാണ് BMW X5 സ്വന്തമാക്കിയ ഭാഗ്യവാൻ. ഇന്ത്യക്കാരനായ രാഗബെന്ദ്ര വൂഡി QR20,000 നേടി.
ഷോപ്പ് ഖത്തർ 2023-ൽ, പങ്കെടുക്കുന്നവർക്ക് അവർ ചെലവഴിക്കുന്ന ഓരോ QR 200-നും 2M-ലധികം മൂല്യമുള്ള മെഗാ സമ്മാനങ്ങൾക്കുള്ള നറുക്കെടുപ്പിൽ പങ്കെടുക്കാനാവും
ഫൈനൽ നറുക്കെടുപ്പ് മാർച്ച് 18 നാളെ ദോഹ ഫെസ്റ്റിവൽ സിറ്റിയിൽ രാത്രി 8 മണിക്ക് നടക്കും. പേൾ-ഖത്തറിലെ ഒരു ലക്ഷ്വറി സ്റ്റുഡിയോ അപ്പാർട്ട്മെന്റ് ആണ് മെഗാ വിജയിയെ കാത്തിരിക്കുന്നത്.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KNjF4YIFR12BVGJHu9svlJ