Qatar
ഖത്തറിൽ സ്റ്റേഡിയം പരിസരങ്ങളിൽ ഡ്രോൺ പറത്തരുത്!
ഖത്തറിൽ സ്‌പോർട്‌സ് സൗകര്യങ്ങളുടെയും ലോകകപ്പ് സ്റ്റേഡിയങ്ങളുടെയും പരിസരത്ത് നിന്ന് ഡ്രോണുകൾ പറപ്പിക്കരുതെന്ന് മുന്നറിയിപ്പുമായി അധികൃതർ. 2022-ലെ ഫിഫ ലോകകപ്പിനും നിലവിലെ അറബ് കപ്പിനുമായുള്ള ഖത്തർ സെക്യൂരിറ്റി ആൻഡ് സേഫ്റ്റി ഓപ്പറേഷൻസ് കമ്മിറ്റിയാണ് ഇന്ന് ഉപയോക്താക്കളോടും അമച്വർ ഡ്രോൺ ഓപ്പറേറ്റർമാരോടുമുള്ള നിർണായക അഭ്യർത്ഥനയുമായി രംഗത്തെത്തിയത്.
അത്യാധുനിക സാങ്കേതിക മാർഗങ്ങൾ ഉപയോഗിച്ച് സ്പോർട്സ് സൗകര്യങ്ങൾക്ക് ചുറ്റും കാണുന്ന ഡ്രോണുകളെ തടസ്സപ്പെടുത്തുമെന്നും നിയമലംഘകർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്നും കമ്മിറ്റി ട്വിറ്റർ അക്കൗണ്ടിൽ മുന്നറിയിപ്പ് നൽകി.
നിലവിൽ തന്നെ, സിവിൽ ഏവിയേഷൻ അതോറിറ്റിയിൽ നിന്നുള്ള പ്രത്യേക പെർമിഷൻ ലഭിക്കാതെ ഖത്തറിൽ എവിടെയും ഡ്രോണ് പറത്താൻ അനുവാദമില്ല. അതിൽ തന്നെ വിദേശികൾക്ക്, ഡ്രോണ് കൊണ്ടുവരാനോ ഉപയോഗിക്കാനോ കഴിയില്ല.