ഹ്യുമിഡിറ്റിയും മൂടൽമഞ്ഞും വർധിക്കും, മുന്നറിയിപ്പുമായി ഖത്തർ കാലാവസ്ഥാ വകുപ്പ്
ഖത്തർ കാലാവസ്ഥാ വകുപ്പ് (ക്യുഎംഡി) രാജ്യത്തെ ഉയർന്ന ഹ്യുമിഡിറ്റിയെക്കുറിച്ച് മുന്നറിയിപ്പ് നൽകി, ചില പ്രദേശങ്ങളിൽ വലിയ തോതിൽ മൂടൽമഞ്ഞ് രൂപപ്പെടാൻ സാധ്യതയുണ്ടെന്നും അവർ വ്യക്തമാക്കി.
ഏറ്റവും പുതിയ കാലാവസ്ഥാ അപ്‌ഡേറ്റിൽ, “ഉയർന്ന ഹ്യുമിഡിറ്റിയും മൂടൽമഞ്ഞും 2 കിലോമീറ്ററിൽ താഴെയായി ദൃശ്യപരത കുറച്ചേക്കാം” എന്നും ആളുകൾ ജാഗ്രത പാലിക്കണമെന്നും ക്യുഎംഡി ഉപദേശിച്ചു.
വൈകുന്നേരങ്ങളിൽ ചിതറിക്കിടക്കുന്ന മേഘങ്ങളും തണുത്ത കാലാവസ്ഥയും ആയിരിക്കുമെന്നും രാത്രിയിൽ ചില സ്ഥലങ്ങളിൽ മൂടൽമഞ്ഞ് ഉണ്ടാകുമെന്നും വകുപ്പ് സൂചിപ്പിച്ചു.
വടക്ക് പടിഞ്ഞാറ് നിന്ന് വരുന്ന കാറ്റ് നേരിയതോ മിതമായതോ ആയിരിക്കും.
ദോഹയിൽ, താപനില 16 മുതൽ 24 ഡിഗ്രി സെൽഷ്യസ് വരെ ആയിരിക്കും, അതേസമയം അബു സമ്രയാകും ഏറ്റവും തണുപ്പുള്ള സ്ഥലം. അവിടെ താപനില 11 ° C മുതൽ 21 ° C വരെ ആയിരിക്കും.
ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ് 👇https://chat.whatsapp.com/G86AqcQXEij7Ed3MEgfRmp