
സുരിനാമിലെ ഓഫ്‌ഷോർ ബ്ലോക്കുകൾ 9, 10 എന്നിവയ്ക്കായി ഖത്തർ എനർജി രണ്ട് പുതിയ ഉൽപ്പാദന പങ്കിടൽ കരാറുകളിൽ (PSC – production share contract) ഒപ്പുവച്ചു. 2025 ജൂണിൽ നടന്ന POST SHO2 ബിഡ് റൗണ്ടിലാണ് ബ്ലോക്കുകൾ ഖത്തർ എനർജി കൺസോർഷ്യത്തിന് നൽകിയത്.
ഒപ്പുവെച്ച കരാറുകൾ പ്രകാരം, ബ്ലോക്ക് 9 ൽ ഖത്തർ എനർജിക്ക് 20% പ്രവർത്തന ഓഹരി ഉണ്ടായിരിക്കും. പങ്കാളികളായ PETRONAS Suriname E&P B.V. (PETRONAS Suriname), (ഓപ്പറേറ്റർ) 30%, ഷെവ്‌റോണിന് 20%, സ്റ്റാറ്റ്‌സോളിയുടെ അനുബന്ധ സ്ഥാപനമായ പാരഡൈസ് ഓയിൽ കമ്പനി (POC) 30% എന്നിങ്ങനെ ഓഹരികൾ കൈവശം വയ്ക്കുന്നു.
ബ്ലോക്ക് 10 ൽ ഖത്തർ എനർജിക്ക് 30% പ്രവർത്തന ഓഹരി ഉണ്ടായിരിക്കും, പങ്കാളികളായ ഷെവ്‌റോണിന് 30%, പെട്രോണസ് സുരിനാമിന് 30%, POCക്ക് 10% എന്നിങ്ങനെയാണ് ഓഹരി പങ്കാളിത്തം.




