Qatar
പലിശനിരക്ക് കുറച്ച് ഖത്തർ സെൻട്രൽ ബാങ്ക്

രാജ്യത്തിന്റെ നിലവിലെ പണനയത്തിന്റെ വിലയിരുത്തലിനെത്തുടർന്ന്, ഖത്തർ സെൻട്രൽ ബാങ്ക് (ക്യുസിബി) നിക്ഷേപം, വായ്പ, റീപർച്ചേസ് പ്രവർത്തനങ്ങൾക്കുള്ള നിലവിലെ പലിശ നിരക്കുകൾ കുറച്ചു.
ഡെപ്പോസിറ്റ് നിരക്കിൽ (ക്യുസിബിഡിആർ) 25 ബേസിസ് പോയിന്റ് കുറവ് പ്രഖ്യാപിക്കുന്നതായി ക്യുസിബി തങ്ങളുടെ ഔദ്യോഗിക എക്സ് അക്കൗണ്ടിൽ അറിയിച്ചു. ഡെപ്പോസിറ്റ് നിരക്ക് 4.10 ശതമാനമായാണ് കുറച്ചത്.
വായ്പാ നിരക്കിൽ (ക്യുസിബിഎൽആർ) 25 ബേസിസ് പോയിന്റ് കുറവ് വരുത്തി 4.60 ശതമാനമായും കുറച്ചു.
ക്യുസിബി റീപർച്ചേസ് നിരക്ക് (ക്യുസിബി റിപ്പോ നിരക്ക്) 4.35 ശതമാനമായി 25 ബേസിസ് പോയിന്റ് കുറച്ചു.




