WhatsApp Image 2024-01-06 at 21.36.46_1d0e2d2d
1-PREMIER-EXPRESS-GIF-3
BusinessQatarTechnology

ഖത്തറിലെ ആദ്യത്തെ 3ഡി പ്രിന്റിംഗ് ആൻഡ് ഡിജിറ്റലൈസേഷൻ ഹബ്, ദോഹ ഡിസൈൻ ഡിസ്ട്രിക്റ്റിൽ

ഖത്തർ അതിന്റെ ആദ്യത്തെ 3 ഡി പ്രിന്റിംഗ് ആൻഡ് ഡിജിറ്റലൈസേഷൻ ഹബ്, ദോഹ ഡിസൈൻ ഡിസ്ട്രിക്റ്റിൽ എംഷെയെരിബ് ഡൗൺടൗണിൽ ആരംഭിക്കുന്നു.  ഖത്തറിന്റെ അതിവേഗം വളരുന്ന സാങ്കേതികവിദ്യയുടെയും ക്രിയേറ്റീവ് ഇക്കോസിസ്റ്റത്തിന്റെയും ഭാഗമാകാൻ, Msheireb Properties- ന്റെ പങ്കാളിത്തത്തോടെ WOLF ഗ്രൂപ്പിനെ ഖത്തർ ഫ്രീ സോണുകളി (QFZ) ലേക്ക് സ്വാഗതം ചെയ്യുന്നതായി സിഇഒ ലിം മെങ് ഹുയി പറഞ്ഞു. “3D പ്രിന്റിംഗ് ആൻഡ് ഡിജിറ്റലൈസേഷൻ ഹബ് ഖത്തറിൽ ഇത്തരത്തിലുള്ള ആദ്യത്തേതാണ്, ഇത് രാജ്യത്തെ ഡിസൈനിനും സർഗ്ഗാത്മക സമൂഹത്തിനും അമൂല്യവിഭവമാണ്,” അദ്ദേഹം പറഞ്ഞു.

നിലവിൽ നിർമ്മാണത്തിലിരിക്കുന്ന ഹബ് – സാങ്കേതിക വികസനം പ്രോത്സാഹിപ്പിക്കാനും ഖത്തറിലെ മോഡേണ് ആർട്ടുകൾക്ക് പുതിയ സാധ്യതകൾ തുറക്കാനും സഹായിക്കും.  രാജ്യത്തെ പ്രഗത്ഭരായ കലാകാരന്മാർക്കും സംരംഭങ്ങൾക്കും നൂതന സാങ്കേതികവിദ്യകളായ 3D പ്രിന്റിംഗ്, സ്കാനിംഗ്, ഫോട്ടോഗ്രാമെട്രി തുടങ്ങിയവ ലഭ്യമാകും. 3 ഡി പ്രിന്റിംഗ് സാങ്കേതികവിദ്യയും പുനരുപയോഗം ഉൾപ്പെടെയുള്ള വിവിധ സങ്കേതങ്ങളും ഉപയോഗിച്ച് കലാകാരന്മാർക്ക് അവരുടെ ഡിജിറ്റൽ സൃഷ്ടിക്ക് ജീവൻ നൽകാൻ കഴിയും.

കലാസൃഷ്ടികൾക്ക് ഉപരി, ഖത്തറിൽ 3D സാങ്കേതികവിദ്യയുടെ അനുസ്യൂത ലഭ്യതയ്ക്കും ഹബ്ബ് വേദിയാകും. റീസൈക്കിൾ മെറ്റീരിയലുകൾ (PETG പോലുള്ളവ) ഉപയോഗിച്ച് ഫർണിച്ചറുകൾ 3D പ്രിന്റ് ചെയ്യുക ഉൾപ്പെടെയുള്ള വാണിജ്യസാധ്യതകളും തുറക്കും.

അതേസമയം, ദീർഘകാലാടിസ്ഥാനത്തിൽ, ഹബിന്റെ സാധ്യതകൾ മറ്റു തലങ്ങളിലേക്ക് നടപ്പിലാക്കാനും WOLF പദ്ധതിയിടുന്നു. “നൂതനമായ, ബയോ കോംപാറ്റിബിൾ മെറ്റീരിയലുകൾ ഉപയോഗിച്ച് ഉൽപന്നങ്ങളുടെ വികസനം, ദ്രുതഗതിയിലുള്ള പ്രോട്ടോടൈപ്പിംഗ്, ഉത്പാദനം എന്നിവയിലൂടെ ഓട്ടോമോട്ടീവ്, എയ്റോസ്പേസ്, ബയോമെഡിക്കൽ മേഖലകളിലെ കമ്പനികളുമായി ഹബ് ചേർന്ന് പ്രവർത്തിക്കും,” ഹുയി വിശദീകരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button