
ദോഹ: കൃത്യം ഒരു മാസക്കാലയളവിന് ശേഷം ഖത്തറിൽ ഇതാദ്യമായി കോവിഡ് മരണം രേഖപ്പെടുത്തി. ഇതോടെ ആകെ മരണസംഖ്യ 602 ആയി. കഴിഞ്ഞ ജൂലൈ 28 ന് ശേഷം, രാജ്യത്ത് കോവിഡ് ബാധിച്ച് ഒരു രോഗി മരണപ്പെടുന്നത് ഇന്നലെയാണ്. അതേസമയം, പ്രതിദിന കേസുകൾ ഉയർന്ന് തന്നെ തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിൽ രേഖപ്പെടുത്തിയ 212 പുതിയ കേസുകളിൽ 67 പേർ വിദേശത്ത് നിന്നെത്തിയവരും 145 പേർ ഖത്തറിലുള്ളവരുമാണ്. ഇതോടെ ഖത്തറിലെ ആകെ കോവിഡ് കേസുകൾ 2862 ആയി.
213 പേർ രോഗമുക്തി പ്രാപിച്ചതോടെ രോഗം ഭേദപ്പെട്ട ആകെ ആളുകളുടെ എണ്ണം 228540 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 27444 ടെസ്റ്റുകൾ ഉൾപ്പെടെ ഇതുവരെ ആകെ ടെസ്റ്റുകൾ 2481062.
ഇന്നലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് 11 പേരെയാണ്. ആകെ ആശുപത്രിയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 77. ഇതിൽ ഇന്നലെ പ്രവേശിപ്പിച്ച 3 പേർ ഉൾപ്പെടെ 11 പേർ ഐസിയുവിലാണ്.
آخر مستجدات فيروس كورونا في قطر
— وزارة الصحة العامة (@MOPHQatar) August 27, 2021
Latest update on Coronavirus in Qatar#سلامتك_هي_سلامتي #YourSafetyIsMySafety pic.twitter.com/N5TTZa5J15