Qatarsports

അയൺമാൻ ഗ്രൂപ്പുമായി കരാർ ഒപ്പിട്ട് വിസിറ്റ് ഖത്തർ

ദോഹ: ദോഹയിൽ നടക്കുന്ന ആദ്യത്തെ IRONMAN 70.3 ട്രയാത്ത്‌ലോണിന് വഴിയൊരുക്കി വിസിറ്റ് ഖത്തർ ദി IRONMAN ഗ്രൂപ്പുമായി ഒരു കരാറിൽ ഒപ്പുവച്ചു. ലോകമെമ്പാടുമുള്ള അത്‌ലറ്റുകളെയും ആരാധകരെയും ആകർഷിക്കുമെന്ന് പ്രതീക്ഷിക്കുന്ന പരിപാടി 2027 ന്റെ ആദ്യ പാദത്തിലാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. 

വിസിറ്റ് ഖത്തർ IRONMAN 70.3 ദോഹ ഒരു ഫസ്റ്റ് സീസൺ റേസായിരിക്കും. IRONMAN 70.3 ലോക ചാമ്പ്യൻഷിപ്പിന് യോഗ്യത നേടാനുള്ള അവസരങ്ങൾ വാഗ്ദാനം ചെയ്യുന്നു. വസന്തകാലത്തും വേനൽക്കാലത്തും പ്രധാന റേസുകൾക്ക് തയ്യാറെടുക്കുന്ന അത്‌ലറ്റുകൾക്ക് അനുയോജ്യമായ ഒരു സീസൺ ഓപ്പണറായും ഇത് രൂപകൽപ്പന ചെയ്‌തിരിക്കുന്നു.

പങ്കെടുക്കുന്നവർ മൂന്ന് ഘട്ടങ്ങളിലായി മത്സരിക്കും – നീന്തൽ, സൈക്ലിംഗ്, ഓട്ടം – ഖത്തറിന്റെ നിരവധി അറിയപ്പെടുന്ന ലാൻഡ്‌മാർക്കുകൾ കടന്നുപോകുന്ന റേസ് റൂട്ട് ഇതിനായി ഒരുക്കും.

IRONMAN 70.3 പോലുള്ള ആഗോള കായിക പരിപാടികൾ ദോഹയിലേക്ക് കൊണ്ടുവരുന്നതിലൂടെ, രാജ്യത്തിന്റെ വളർന്നുവരുന്ന കായിക ടൂറിസം മേഖലയെ ശക്തിപ്പെടുത്താനും അന്താരാഷ്ട്ര കായിക, സാംസ്കാരിക, ടൂറിസം അനുഭവങ്ങൾക്കുള്ള ഒരു മികച്ച ലക്ഷ്യസ്ഥാനമായി ഖത്തറിനെ ഉയർത്തിക്കാട്ടാനും വിസിറ്റ് ഖത്തർ ലക്ഷ്യമിടുന്നു.

പൊതു രജിസ്ട്രേഷൻ 2026-ൽ ആരംഭിക്കും. താൽപ്പര്യമുള്ളവർക്ക് ഔദ്യോഗിക IRONMAN വെബ്‌സൈറ്റിൽ  ഇൻട്രസ്റ്റ് രജിസ്റ്റർ ചെയ്യാം – https://www.ironman.com/races/im703-doha

Related Articles

Back to top button