Qatar
സെപ്റ്റംബർ മാസത്തിലെ ഇന്ധനവില പ്രഖ്യാപിച്ച് ഖത്തർ എനർജി
സെപ്റ്റംബർ മാസത്തെ പ്രീമിയം, സൂപ്പർ പെട്രോൾ, ഡീസൽ എന്നിവയുടെ വില ഖത്തർ എനർജി ഇന്ന് പ്രഖ്യാപിച്ചു. ഇന്ധനവിലകൾ മാറ്റമില്ലാതെ തുടരും.
പ്രീമിയത്തിൻ്റെ വില ലിറ്ററിന് 1.95 റിയാൽ ആയിരിക്കും. സൂപ്പർ ഗ്രേഡ് പെട്രോളിന് ലിറ്ററിന് 2.10 റിയാലാണ് വില. അതേസമയം, സെപ്റ്റംബറിൽ ഡീസൽ ലിറ്ററിന് 2.05 റിയാൽ ഈടാക്കും.
കഴിഞ്ഞ ഏഴ് മാസമായി രാജ്യത്ത് ഡീസൽ, പെട്രോൾ വില സ്ഥിരമായി തുടരുകയാണ്.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KzKal0sXKHF3P2dagEwpi5