ആറ് ഗൾഫ് കോർപ്പറേഷൻ കൗൺസിൽ (ജിസിസി) രാജ്യങ്ങളിൽ ഏറ്റവും കൂടുതൽ കോവിഡ് രോഗമുക്തി നിരക്ക് ഖത്തറിൽ. രാജ്യത്ത് കോവിഡ് ബാധിച്ച 99.2% പേരും സുഖം പ്രാപിച്ചു.
ഗൾഫ് സ്റ്റാറ്റിസ്റ്റിക്സ് സെന്റർ റിപ്പോർട്ട് പ്രകാരം, ഖത്തറിൽ 99.2 ശതമാനം രോഗമുക്തി നിരക്ക് രേഖപ്പെടുത്തിയപ്പോൾ, സൗദി അറേബ്യ 97.3 ശതമാനവും ഒമാനിൽ 96.5 ശതമാനവും കുവൈറ്റ് 98.6 ശതമാനവും ബഹ്‌റൈനിൽ 96 ശതമാനവും യുഎഇയിൽ 96.6 ശതമാനവുമാണ് രോഗമുക്തി നിരക്കുകൾ.
ഗൾഫ് രാജ്യങ്ങളിൽ സ്ഥിരീകരിച്ച ആകെ കോവിഡ് കേസുകൾ 3519,213 ആണ്. ഇതിൽ 3413,126 പേർ രോഗമുക്തി നേടി. 20,227 പേർ മരണപ്പെട്ടു.
ഖത്തറിൽ ഞായറാഴ്ച 283 പേർ രോഗമുക്തി നേടിയതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 355,333 ആയി ഉയർന്നതായി പൊതുജനാരോഗ്യ മന്ത്രാലയം (MoPH) അറിയിച്ചു.
ഖത്തറിൽ ഇത് വരെ 670 കൊവിഡ് മരണങ്ങളാണ് സ്ഥിരീകരിച്ചത്. ലോകത്തിൽ തന്നെ ഏറ്റവുമധികം കോവിഡ് മരണനിരക്ക് കുറഞ്ഞ രാജ്യങ്ങളിലൊന്നുമാണ് ഖത്തർ.