HealthQatar

മൂന്നാം തരംഗവും വരുതിയിൽ; ഖത്തറിൽ കോവിഡിൽ പ്രകടമായ കുറവ്

ഖത്തറിൽ പ്രതിദിന കോവിഡ് കേസുകളിൽ പ്രകടമായ കുറവ്. ഇന്ന് 1743 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 1265 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയും 478 പേര്‍ ഖത്തറിനു പുറത്തു നിന്ന് വന്ന യാത്രക്കാരുമാണ്. രാജ്യത്ത് കോവിഡ് മൂന്നാം തരംഗം മൂർധന്യത്തിലെത്തിയ ശേഷം തുടർച്ചയായ ദിവസങ്ങളിലാണ് പ്രതിദിന കേസുകൾ 2000 ന് താഴെയെത്തുന്നത്.

3712 പേർക്ക് രോഗമുക്തിയും റിപ്പോർട്ട് ചെയ്തതോടെ ആകെ രോഗികൾ 28901 ആയി കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിൽ ഒരു മരണം സംഭവിച്ചതോടെ മരണസംഖ്യ 641 ആയി.

ആകെ ആശുപത്രി രോഗികൾ 321 ഉം ഐസിയു കേസുകൾ 88 ഉം ആയി കുറഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിൽ പ്രധാനമായും ബൂസ്റ്റർ ഉൾപ്പെടുന്ന 43261 ഡോസ് വാക്സീനും നൽകി എന്നത് ശ്രദ്ധേയമാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button