Qatarsports

ലോകകപ്പിൽ ഏഷ്യൻ അട്ടിമറി തുടരുന്നു; ജർമനിയെ തകർത്ത് ജപ്പാൻ

ദോഹ: ബുധനാഴ്ച ഖലീഫ ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടന്ന ഫിഫ ലോകകപ്പ് ഗ്രൂപ്പ് ഇ മത്സരത്തിൽ നാല് തവണ ജേതാക്കളായ ജർമ്മനിയെ 2-1ന് മുട്ടുകുത്തിച്ച് ഏഷ്യൻ വമ്പൻമാരായ ജപ്പാന്റെ ഗംഭീര തിരിച്ചുവരവ്.

ചൊവ്വാഴ്ച അതേ സ്‌കോർ-ലൈനിൽ സൗദി അറേബ്യ അർജന്റീനയെ അമ്പരപ്പിച്ചതിന് ശേഷമുള്ള രണ്ടാമത്തെ വലിയ അട്ടിമറിയാണിത്.

ഖലീഫ സ്റ്റേഡിയത്തിൽ 42608 കാണികളാണ് മത്സരം വീക്ഷിച്ചത്.

33-ാം മിനിറ്റിൽ ഇൽകെ ഗുണ്ടോഗൻ പെനാൽറ്റി സ്‌ട്രൈക്കിലൂടെ ജർമനി ലീഡ് നേടിയപ്പോൾ പകരക്കാരായ റിത്‌സു ഡോനും (75-ാം മിനിറ്റ്), തകുമ അസാനോയും (83-ാം മിനിറ്റ്) സമുറായി ബ്ലൂയ്‌ക്കായി മികച്ച പ്രകടനം നടത്തി.

ഹാൻസി ഫ്ലിക്കിന്റെ ജർമ്മനി മത്സരത്തിൽ ഭൂരിഭാഗവും ആധിപത്യം പുലർത്തി. എന്നാൽ കളിയുടെ അവസാന പാദത്തിലാണ് ജപ്പാൻ അവരുടെ വിശ്വരൂപം പുറത്തെടുത്തത്.

ചരിത്രത്തിൽ ആദ്യമായി ഗ്രൂപ്പ് ഘട്ടത്തിൽ നിന്ന് പുറത്തായ 2018 ലോകകപ്പിന്റെ വിധി മറക്കാൻ ശ്രമിക്കുന്ന ജർമ്മനിക്ക് കനത്ത ആഘാതം തന്നെയാണ് ജപ്പാൻ നൽകിയത്. 2018 റഷ്യ ലോകകപ്പിലും തങ്ങളുടെ ആദ്യ മത്സരം ജർമനി പരാജയപ്പെട്ടിരുന്നു.


ജർമനിയുടെ അടുത്ത മത്സരം ഞായറാഴ്ച സ്പെയിനിനെതിരെയാണ്. അതേ ദിവസം ജപ്പാൻ കോസ്റ്റാറിക്കയെ നേരിടും.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇 https://chat.whatsapp.com/KUkVGQZAiWk2eZ4uRV9HKu

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button