ലോക അറേബ്യൻ ഹോഴ്‌സ് ചാമ്പ്യൻഷിപ്പ് (WAHC) ഡിസംബർ 7 മുതൽ 9 വരെ ഓൾഡ് ദോഹ തുറമുഖത്ത് നടക്കും. 42 വർഷത്തിന് ശേഷം ഇതാദ്യമായാണ് ചാമ്പ്യൻഷിപ്പ് ഫ്രാൻസിന് പുറത്ത് ഒരു രാജ്യം ആതിഥേയത്വം വഹിക്കുന്നത്.
ഈ വർഷത്തെ പതിപ്പിൽ 21 രാജ്യങ്ങളിൽ നിന്നുള്ള 150 കുതിരകൾ പങ്കെടുക്കും. ദോഹ സ്കൈലൈനിന്റെ പശ്ചാത്തലത്തിൽ രൂപപ്പെടുത്തിയ സവിശേഷമായ വേദിയായിരിക്കും ഇവന്റിന്. പഴയ സാംസ്കാരിക ചാരുതയെ ആധുനികതയുമായി സംയോജിപ്പിക്കുന്ന ഡിസൈനും വേദിയുടെ ആകർഷണമാകും.
ചാമ്പ്യൻഷിപ്പിന് ആതിഥേയത്വം വഹിക്കുന്നത് കുതിരസവാരി കായിക സമൂഹത്തിൽ ഖത്തറിന്റെ പദവി ശക്തിപ്പെടുത്തുമെന്നും ശുദ്ധമായ അറേബ്യൻ കുതിരകളോടുള്ള വിപണി താൽപര്യം പ്രോത്സാഹിപ്പിക്കുമെന്നും കൾച്ചറൽ വില്ലേജ് ഫൗണ്ടേഷൻ, കത്താറ ജനറൽ മാനേജർ പ്രൊഫ. ഡോ. ഖാലിദ് ബിൻ ഇബ്രാഹിം അൽ സുലൈത്തി ഇന്നലെ വാർത്താസമ്മേളനത്തിൽ പറഞ്ഞു,
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KymOKj4Bi1pF8sPsKUwSuv