HealthQatar

വാക്സിനേഷൻ: സാമൂഹ്യപ്രതിരോധശേഷിയിലേക്ക് ഖത്തർ

ദോഹ: കോവിഡിനെതിരെ ഖത്തർ സമൂഹ്യപ്രതിരോധശേഷി കൈവരിക്കാൻ ഒരുങ്ങുന്നു. പൊതുജനാരോഗ്യ മന്ത്രാലയം ട്വിറ്ററിൽ പങ്കുവെച്ച കണക്കുകൾ പ്രകാരം, ഖത്തറിൽ ഇത് വരെ 4,515,730 ഡോസ് വാക്സീനുകൾ നല്കപ്പെട്ടിട്ടുണ്ട്. 

യോഗ്യരായ ജനസംഖ്യയിൽ (12 വയസ്സിന് മുകളിൽ പ്രായമുള്ളവർ) 95 ശതമാനം പേരും ഒരു ഡോസ് വാക്സീൻ എങ്കിലും സ്വീകരിച്ചു. 88.1% പേരാണ് രണ്ട് ഡോസും സ്വീകരിച്ചവർ. കുട്ടികൾ ഉൾപ്പെടെയുള്ള ആകെ ജനസംഖ്യയിൽ ഇത് യഥാക്രമം 82.5, 76.4 ശതമാനം ആണ്. 

ഖത്തറിൽ യോഗ്യരായവരിൽ അവശേഷിക്കുന്ന ഇനിയും വാക്സീൻ സ്വീകരിക്കാത്തവർ എത്രയും പെട്ടെന്ന് അപ്പോയിന്മെന്റ് ബുക്ക് ചെയ്ത് തങ്ങളുടെയും കുടുംബത്തിന്റെയും സുരക്ഷ ഉറപ്പാക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു. 

അതേസമയം, ഈദിന് ശേഷമുള്ള ഗണ്യമായ വർധനക്ക് ശേഷം സമീപദിവസങ്ങളിൽ ഖത്തറിൽ കോവിഡ് കേസുകൾ താഴോട്ടാണ്. ഇന്നലെ നടത്തിയ 22213 പരിശോധനകളിലായി 48 യാത്രക്കാർ അടക്കം രോഗം സ്ഥിരീകരിച്ചത് 130 പേർക്ക് മാത്രമാണ്. 219 പേർക്ക് രോഗമുക്തി റിപ്പോർട്ട് ചെയ്തു. ഇതോടെ ചികിത്സയിൽ ഇരിക്കുന്ന ആകെ രോഗികളുടെ എണ്ണം 2297 ആയി കുറഞ്ഞു. ലോകത്തെ തന്നെ ഏറ്റവും കുറഞ്ഞ മരണനിരക്കുമാണ് ഖത്തറിലുള്ളത്. 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button