WhatsApp Image 2024-01-06 at 21.36.46_1d0e2d2d
1-PREMIER-EXPRESS-GIF-3
InternationalQatar

മിഡിൽ ഈസ്റ്റിനെ വൻ നശീകരണ ആയുധരഹിത മേഖലയാക്കാനുള്ള പിന്തുണ ആവർത്തിച്ച് ഖത്തർ

മിഡിൽ ഈസ്റ്റിനെ യുദ്ധങ്ങളുടെയും അശാന്തിയുടെയും ഭീതിയിൽ നിന്ന് മുക്തമാക്കാൻ, വൻ നശീകരണ ആയുധങ്ങൾ (Weapons of mass destruction- WMD) സ്ഥാപിക്കുന്നത്തിനെതിരായ പൂർണ സഹകരണത്തിനുള്ള പിന്തുണയും സന്നദ്ധതയും ഖത്തർ ഭരണകൂടം ആവർത്തിച്ചു. ആണവായുധങ്ങളും വൻതോതിലുള്ള മറ്റ് ആയുധങ്ങളും ഇല്ലാത്ത മിഡിൽ ഈസ്റ്റ് സോൺ സ്ഥാപിക്കുന്നതിനുള്ള കോൺഫറൻസിന്റെ നാലാമത്തെ സെഷനിലാണ് ഖത്തർ നിലപാട് വ്യക്തമാക്കിയത്.

ആണവായുധങ്ങളില്ലാത്ത മിഡിൽ ഈസ്റ്റ് സോൺ സ്ഥാപിക്കുന്നതിനുള്ള ന്യൂയോർക്ക് കോൺഫറൻസിന്റെ നാലാമത് സെഷനുമുമ്പ് ദേശീയ ആയുധ നിരോധന സമിതി (എൻസിപിഡബ്ല്യു) വൈസ് ചെയർമാൻ സാദ് അബ്ദുൾ ഹാദി അൽ മർറി നടത്തിയ ഖത്തർ സ്റ്റേറ്റ് പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.  

ഒരു മിഡിൽ ഈസ്റ്റ് ഡബ്ല്യുഎംഡി-ഫ്രീ സോൺ സ്ഥാപിക്കുന്നതിനുള്ള പദ്ധതി മൂന്ന് തരത്തിലുള്ള സവിശേഷമായ വെല്ലുവിളിയാണെന്ന് അദ്ദേഹം സൂചിപ്പിച്ചു, മിഡിൽ ഈസ്റ്റ് ഇപ്പോഴും സംഘർഷങ്ങളുടെ കേന്ദ്രമായതിനാൽ ഇത് വളരെ സങ്കീർണ്ണമായ ഒരു ദൗത്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 

മിഡിൽ ഈസ്റ്റ് മേഖലയെ ഡബ്ല്യുഎംഡി വിമുക്തമാക്കാനുള്ള ശ്രമങ്ങൾ ശക്തിപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം അൽ മർറി ഊന്നിപ്പറഞ്ഞു. കാരണം ഇത് ആണവായുധങ്ങളും അവയുടെ ഫെസിലിറ്റികളും പൂർണമായി ഇല്ലാതാക്കുക എന്ന ലക്ഷ്യം കൈവരിക്കുന്നതിനുള്ള അനിവാര്യമായ ചുവടുവെപ്പാണ്.  മിഡിൽ ഈസ്റ്റിൽ ആണവായുധങ്ങളില്ലാത്ത ഒരു പ്രദേശം സ്ഥാപിക്കുക എന്നത് മേഖലയിലെ ജനങ്ങളുടെയും മുഴുവൻ അന്താരാഷ്ട്ര സമൂഹത്തിന്റെയും പൊതുവായ ലക്ഷ്യമാണ്.

അതേസമയം, ഫലസ്തീൻ ന്യായത്തിന്റെ നീതി, സാഹോദര്യമുള്ള പലസ്തീൻ ജനതയുടെ നിയമാനുസൃതമായ അവകാശങ്ങൾ, കിഴക്കൻ ജറുസലേം തലസ്ഥാനമായി 1967-ലെ അതിർത്തിയിൽ അവരുടെ സ്വതന്ത്ര രാഷ്ട്രം സ്ഥാപിക്കൽ എന്നിവയിൽ ഖത്തർ ഭരണകൂടത്തിന്റെ ഉറച്ച നിലപാട് അദ്ദേഹം ആവർത്തിച്ചു.  

ഉപരോധിക്കപ്പെട്ട ഗാസ മുനമ്പിൽ അണുബോംബ് വർഷിക്കുന്നതുമായി ബന്ധപ്പെട്ട തീവ്ര ഇസ്രായേൽ പ്രസ്താവനകളെ ഖത്തർ ഭരണകൂടം അപലപിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഇത് യുദ്ധക്കുറ്റത്തിനുള്ള അപകടകരമായ പ്രേരണയും അന്താരാഷ്ട്ര മൂല്യങ്ങളുടെയും നിയമങ്ങലൂടെയും ലംഘനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KymOKj4Bi1pF8sPsKUwSuv

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button