ലോകകപ്പ് നടത്തിപ്പ് നൽകേണ്ടത് ഇങ്ങനെയല്ല; ജർമ്മൻ അംബാസിഡറെ വിളിച്ചു വരുത്തി ഖത്തർ

വിദേശകാര്യ മന്ത്രാലയം ഫെഡറൽ റിപ്പബ്ലിക് ഓഫ് ജർമ്മനിയുടെ അംബാസഡർ ഡോ. ക്ലോഡിയസ് ഫിഷ്ബാക്കിനെ വിളിച്ചുവരുത്തി, 2022 ലോകകപ്പിന്റെ ആതിഥേയത്വത്തിൽ ഖത്തറിനെ കുറിച്ച് ജർമ്മൻ ആഭ്യന്തര മന്ത്രി നാൻസി ഫൈസർ നടത്തിയ പരാമർശങ്ങളെ അപലപിക്കുകയും ഖത്തറിന്റെ പൂർണ നിരാശ അറിയിക്കുകയും ചെയ്തു.
CNN-ന്റെ ജർമ്മൻ അഫിലിയേറ്റ് ആയ ARD-യുമായി വ്യാഴാഴ്ച നടത്തിയ ഒരു അഭിമുഖത്തിൽ, വരാനിരിക്കുന്ന ലോകകപ്പ് പോലുള്ള പ്രധാന കായിക ഇനങ്ങളുടെ നടത്തിപ്പ് നൽകൽ മാനദണ്ഡങ്ങളുമായി ബന്ധപ്പെടുത്തിയായിരിക്കണമെന്നു ഖത്തർ ലോകകപ്പിനെ മുൻനിർത്തി ഫൈസർ പരാമർശിച്ചിരുന്നു. “അതായത്, മനുഷ്യാവകാശങ്ങളും സുസ്ഥിരതയുടെ തത്വങ്ങളും പാലിക്കൽ,” ഫൈസർ പറഞ്ഞു.
ഈ പരാമർശങ്ങളിൽ വ്യക്തത വരുത്തണമെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയവും ആവശ്യപ്പെട്ടു.
പതിറ്റാണ്ടുകളായി അന്യായമായ സ്റ്റീരിയോടൈപ്പിൽ ദുരിതമനുഭവിക്കുന്ന ഒരു പ്രദേശത്തോട് ലോക കപ്പിന് ആതിഥേയത്വം വഹിച്ച രാജ്യത്തോട് നടത്തിയ പരാമർശങ്ങളെ ഖത്തർ പൂർണ്ണമായും നിരസിക്കുന്നതായി അംബാസിഡർക്ക് നൽകിയ മെമ്മോയിൽ കുറിച്ചു.
പ്രദേശത്തിന്റെ നാഗരികതയും പൈതൃകവും ലോകമെമ്പാടും പ്രദർശിപ്പിക്കുന്നതിനായി ലോകകപ്പിന്റെ ഏറ്റവും മികച്ച പതിപ്പുകളിലൊന്നാണ് ഖത്തർ സംഘടിപ്പിക്കുന്നതെന്നും മെമ്മോ ഊന്നിപ്പറഞ്ഞു.
അടുത്തയാഴ്ച ദോഹയിലേക്കുള്ള തന്റെ ഔദ്യോഗിക സന്ദർശനത്തിന് മുന്നോടിയായി മന്ത്രി നടത്തിയ പരാമർശങ്ങൾ നയതന്ത്ര മാനദണ്ഡങ്ങൾക്കും കൺവെൻഷനുകൾക്കും എതിരാണെന്ന് മെമ്മോ എടുത്തു പറഞ്ഞു – പ്രത്യേകിച്ച് ഖത്തറും ജർമ്മനിയും തമ്മിലുള്ള എല്ലാ മേഖലകളിലെയും മികച്ച ബന്ധത്തിന്റെ വെളിച്ചത്തിൽ.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ >വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇 https://chat.whatsapp.com/KUkVGQZAiWk2eZ4uRV9HKu