നിറങ്ങൾക്കൊപ്പം ചിരികളും പടർന്ന് കുരുന്നുകൾ! ഗ്രാൻഡ് മാൾ ഹൈപ്പർമാർക്കറ്റിൽ കുഞ്ഞുമിടുക്കന്മാരുടെ ചിത്രമത്സരം!

ദോഹ: രാജ്യത്തെ പ്രമുഖ റീറ്റെയ്ൽ ശൃംഖലയായ ഗ്രാൻഡ് മാള്‍ ഹൈപ്പർമാർക്കറ്റ്, മെക്കയിൻസ് സ്റ്റോറിൽ വെച്ചു കുട്ടികൾക്കായി പെയിന്റിംഗ് മത്സരം സംഘടിപ്പിച്ചു. മത്സരത്തിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്ത 70-ഓളം വിദ്യാർത്ഥികൾ പങ്കെടുത്തു.
വ്യത്യസ്ത രാജ്യങ്ങളിലെ കുട്ടികളുടെ ക്രിയാത്മകമായ സൃഷ്ടികളിൽ നിന്നും അർഹരായവരെ തിരഞ്ഞെടുക്കുകയും സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു.
“ഇത്തരത്തിലുള്ള സാംസ്കാരിക പരിപാടികൾ സംഘടിപ്പിക്കുന്നതിലൂടെ കുട്ടികളുടെ കലാപാരമായ കഴിവുകളെ തിരിച്ചറിയുവാനും, അർഹരാവയരെ പ്രോത്സാഹിപ്പിക്കാനും ഗ്രാൻഡ് മാള്‍ അവസരമൊരുക്കാറുണ്ട്. അവരുടെ ഭാവിയെ തിളക്കമുള്ളതാക്കാൻ ഇത്തരം ചെറിയ വേദികൾ വലിയ പങ്കുവഹിക്കുന്നു,” എന്ന് ഗ്രാൻഡ് മാള്‍ റീജിയണൽ ഡയറക്ടർ അഷ്റഫ് ചിറക്കൽ അറിയിച്ചു.
വിദ്യാർത്ഥികളുടെ താല്പര്യത്തെയും മാതാപിതാക്കളുടെ പ്രതീക്ഷയെയും അഭിനന്ദിക്കുന്നതോടൊപ്പം ഇത്തരത്തിൽ ഉപഭോക്താക്കളുടെ പങ്കാളിത്തം ഉറപ്പാക്കുന്ന പരിപാടികൾ തുടർന്നും സംഘടിപ്പിക്കുമെന്ന് ഗ്രാൻഡ് അധികൃതർ വ്യക്തമാക്കി.