QatarTechnology

കഹ്റാമ സേവനങ്ങൾ പൂർണമായും സ്മാർട്ട് ആവുന്നു; 80 ശതമാനം പൂർത്തിയായി

ഖത്തർ ജനറൽ ഇലക്‌ട്രിസിറ്റി ആൻഡ് വാട്ടർ കോർപ്പറേഷൻ (കഹ്‌റാമ) തങ്ങളുടെ ഡിജിറ്റലൈസേഷൻ പദ്ധതിയുടെ 80 ശതമാനവും പൂർത്തിയാക്കി. സേവനങ്ങൾ പൂർണ്ണമായും ‘സ്മാർട്ട്’ ആക്കി മാറ്റാൻ പദ്ധതി ലക്ഷ്യമിടുന്നു.

“സ്വയം ഒരു സ്മാർട്ട് കോർപ്പറേഷനാക്കി മാറ്റുന്നതിനായി 2014 ൽ ആരംഭിച്ച ദീർഘകാല പദ്ധതിയാണ് കഹ്‌റാമ നടപ്പിലാക്കുന്നത്.  ഇപ്പോൾ ഞങ്ങൾ ലക്ഷ്യത്തിന്റെ 80 ശതമാനം കൈവരിച്ചു,” കഹ്‌റാമയിലെ ഇൻഫർമേഷൻ സിസ്റ്റംസ് ഫോർ സ്‌മാർട്ട് സൊല്യൂഷൻസ് അസിസ്റ്റന്റ് ഡയറക്ടർ മുഹമ്മദ് അൽ ബദർ അൽ റയ്യാൻ ടിവിയിൽ പറഞ്ഞു.

എല്ലാത്തരം ഉപഭോക്താക്കൾക്കുമായി കഹ്‌റാമയുടെ മിക്ക സേവനങ്ങളും അതിന്റെ ഡിജിറ്റൽ പ്ലാറ്റ്‌ഫോമിൽ ലഭ്യമാണ്, സൈറ്റുകൾ സന്ദർശിക്കാൻ മനുഷ്യ ഇടപെടൽ ആവശ്യമില്ലാതെ പൂർണ്ണമായും ഓട്ടോമേറ്റഡ് സംവിധാനമാണ്.

യാതൊരു മനുഷ്യ സഹായവുമില്ലാതെ ഉപഭോക്താക്കൾക്ക് 24 മണിക്കൂറും സേവനങ്ങൾ ലഭ്യമാക്കുന്ന തരത്തിലാണ് ഓട്ടോമേറ്റഡ് സിസ്റ്റം രൂപകൽപ്പന ചെയ്തിരിക്കുന്നതെന്നും അൽ ബദർ പറഞ്ഞു.

ഉപഭോക്താക്കൾക്ക് സ്മാർട്ട് സേവനങ്ങൾ കൂടുതൽ ഉപയോഗപ്രദമായതിനാൽ കഹ്‌റമയുടെ ഡിജിറ്റൽ സേവനങ്ങളുടെ ആവശ്യം ഈ മഹാമാരിയുടെ കാലത്ത് ഗണ്യമായി വർധിച്ചതായി അദ്ദേഹം പറഞ്ഞു.

സേവനങ്ങൾ പൂർണ്ണമായും ഓട്ടോമേറ്റഡ് ആണെന്ന് അർത്ഥമാക്കുന്നത് ഡിജിറ്റൽ പ്ലാറ്റ്‌ഫോം വഴി ഒരു ഉപഭോക്താവ് സമർപ്പിക്കുന്ന അപേക്ഷകൾ സേവന കേന്ദ്രങ്ങളിൽ നേരിട്ട് സമർപ്പിക്കുന്നതിന് തുല്യമാകും. ഇനി നേരിട്ട് സമർപ്പിക്കുന്ന അഭ്യർത്ഥനകളും മനുഷ്യന്റെ ഇടപെടലില്ലാതെ അതേ നടപടിക്രമങ്ങളിലൂടെയാണ് കടന്നുപോകുന്നത്.

ഡിജിറ്റൽ പ്ലാറ്റ്‌ഫോമിലൂടെ ലഭ്യമാകുന്ന സേവനങ്ങൾ പോലും സേവന കേന്ദ്രങ്ങളിലൂടെ സമർപ്പിക്കുന്നതിനേക്കാൾ വേഗത്തിൽ നടക്കുകയും ഉപഭോക്താക്കളുടെ സമയവും പരിശ്രമവും ലാഭിക്കുകയും ചെയ്യും,” അൽ ബദർ പറഞ്ഞു.

എല്ലായിടത്തും എല്ലാത്തരം ബാങ്ക് കാർഡുകളും – ക്രെഡിറ്റ് കാർഡുകൾ, ഡെബിറ്റ് കാർഡുകൾ, ബാങ്കുകൾ നൽകുന്ന മറ്റ് ഓൺലൈൻ പേയ്‌മെന്റുകൾ എന്നിവ സ്വീകരിക്കുന്ന തരത്തിൽ വികസിതമാണ് കഹ്‌റാമയുടെ ബില്ലിംഗ്, പേയ്‌മെന്റ് സംവിധാനമെന്നും അദ്ദേഹം വ്യക്തമാക്കി.

 “ഉപഭോക്താക്കളുടെ അനുഭവത്തിൽ നിന്നുള്ള ഫീഡ്‌ബാക്ക് പ്രയോജനപ്പെടുത്തി, സേവനങ്ങൾ എളുപ്പത്തിലും വേഗത്തിലും ആക്കുന്നതിനായി കഹ്‌റമ അതിന്റെ സ്‌മാർട്ട് സേവനങ്ങൾ നവീകരിക്കുകയാണ്,” അൽ ബദർ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button