Qatar
പ്രവാസി ഭാരതീയ് ദിവസിൽ ഖത്തറിൽ നിന്ന് 280 പേർ പങ്കെടുക്കും
2023 ജനുവരി 8, 9, 10 ദിവസങ്ങളിൽ മധ്യപ്രദേശിലെ ഇൻഡോറിൽ നടക്കുന്ന പതിനേഴാമത് പ്രവാസി ഭാരതീയ് ദിവസിൽ ഖത്തറിൽ നിന്ന് 280 പ്രതിനിധികൾ പങ്കെടുക്കുമെന്ന് ഇന്ത്യൻ എംബസി അറിയിച്ചു. കഴിഞ്ഞ ദിവസം കൾച്ചറൽ സെന്ററിൽ വച്ച് ഡെലിഗേറ്റ്‌സ് മീറ്റ് നടന്നു.
ചടങ്ങിൽ, ഇന്ത്യൻ അംബാസഡർ ദീപക് മിത്തൽ, ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി സേവ്യർ ധനരാജ് എന്നിവർ പങ്കെടുത്തു. പ്രതിനിധികൾക്കുള്ള ആവശ്യ സാധനങ്ങൾ അടങ്ങിയ കിറ്റ് വിതരണം ചെയ്തു.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/C5SlZkH4ATOIBY0CThW5zB