Qatar

ഖത്തർ ജനസംഖ്യയിൽ ഒരു മാസം കൊണ്ട് പിന്നെയും ഇടിവ്

ദോഹ: ഖത്തർ ജനസംഖ്യയിൽ കഴിഞ്ഞ മാസവും ഇടിവ്. 2020 ജൂണിലെ 2.79 മില്യൺ ജനസംഖ്യയിൽ നിന്ന് ഈ വർഷം ജൂണിൽ 2.5 മില്യണിലേക്കാണ് കുറഞ്ഞത്. ഈ വർഷം മെയിലെ അപേക്ഷിച്ചും ജൂണിൽ ജനസംഖ്യയിൽ വലിയ കുറവുണ്ടായി. പ്ലാനിംഗ് ആന്റ് സ്റ്റാറ്റിസ്റ്റിക്‌സ് അതോറിറ്റി (PSA) പുറത്തുവിട്ട കണക്കാണിത്. 

ഈ വർഷം ജൂണിൽ ഖത്തറിൽ കണക്കാക്കിയ ജനസംഖ്യ 2,504,910 ആണ്. കഴിഞ്ഞ വർഷം ഇതേ മാസം 2,794,148 ഉണ്ടായിരുന്നിടത്താണിത്. 289,238 ആളുകളുടെ കുറവുണ്ടായി. 

അതേ സമയം, 2021 മെയിലെ ജനസംഖ്യയെ അപേക്ഷിച്ചും ജൂണിൽ എണ്ണം കുറഞ്ഞു. 2,628,512 ആയിരുന്നു ഈ വർഷം മെയിൽ രേഖപ്പെടുത്തിയ ജനസംഖ്യ. ഒരു മാസം കൊണ്ട് 123,602 പേരാണ് കുറഞ്ഞത്.

നിലവിൽ ഖത്തറിലെ ആകെ ജനസംഖ്യയിൽ 1,825,399 പേർ പുരുഷന്മാരും 679,511 പേർ സ്ത്രീകളുമാണ്. കോവിഡ് കാരണം പലർക്കും തൊഴിൽ നഷ്ടപ്പെട്ടതും നാട്ടിൽ നിന്ന് തിരിച്ചു വരാനാകാഞ്ഞതും ഫാമിലി വിസ അനുവദിക്കാത്തതും ഒക്കെ ജനസംഖ്യയുടെ കുത്തനെയുള്ള ഇടിവിന് കാരണമാകുന്നുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button