ദോഹ: ഖത്തറിൽ പിസിആർ ടെസ്റ്റിനുള്ള പരമാവധി നിരക്ക് 160 ഖത്തർ റിയാൽ ആയിരിക്കുമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. നേരത്തെ നിശ്ചയിച്ചിരുന്ന 300 റിയാലാണ് പുതിയ യാത്രാനയത്തിനൊപ്പം ഖത്തർ ആരോഗ്യമന്ത്രാലയം കുത്തനെ കുറച്ചത്. ഒക്ടോബർ 6 മുതലാണ് പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വരുന്നത്.
പുതിയ നയം അനുസരിച്ച്, റാപ്പിഡ് ആന്റിജൻ ടെസ്റ്റിനും സെറോളജി ആന്റിബോഡി ടെസ്റ്റിനും 50 റിയാൽ ആണ് ഈടാക്കാവുന്ന ചാർജ്ജ്. ഖത്തറിന് പുറത്ത് നിന്ന് വാക്സീൻ സ്വീകരിച്ച ഇന്ത്യക്കാർക്ക് 2 ദിവസ ക്വാറന്റീന് ശേഷം സെറോളജി ആന്റിബോഡി ടെസ്റ്റ് ചെയ്യേണ്ടതുണ്ട്.
അതേസമയം, കണ്ടീഷനലി അപ്പ്രൂവ്ഡ് വാക്സീനുകൾ സ്വീകരിച്ച യാത്രക്കാർക്ക്, സെറോളജി ആന്റിജൻ ടെസ്റ്റ് യാത്രക്ക് മുന്നോടിയായി തന്നെ നിർബന്ധമാണ്. ഈ ടെസ്റ്റിന്റെ വാലിഡിറ്റി 30 ദിവസം ആയിരിക്കും. സിനോഫാം വാക്സിൻ – രണ്ട് ഡോസ്, സിനോവാക് – രണ്ട് ഡോസ്, സ്പുട്നിക് വി – രണ്ട് ഡോസ് എന്നിവയാണ് കണ്ടീഷനലി അപ്രൂവ്ഡ് വാക്സിനുകൾ.