Qatarsports

നെയ്മാറിന്റെ ദോഹ സ്പോർട്സ് ഹോസ്പിറ്റലിലെ ശസ്ത്രക്രിയ വിജയം

ബ്രസീലിയൻ ഫുട്ബോൾ താരവും പാരീസ് സെന്റ് ജർമൻ താരവുമായ നെയ്മർ ഡ സിൽവ സാന്റോസ് ജൂനിയർ, ദോഹയിലെ സ്‌പോർട്‌സ് മെഡിസിൻ ഹോസ്പിറ്റലായ അസ്‌പെതറിൽ ഇന്നലെ ശസ്ത്രക്രിയയ്ക്ക് വിധേയനായി. വെള്ളിയാഴ്ച പുലർച്ചെ ദോഹയിൽ എത്തിയ അദ്ദേഹത്തിന്റെ ശസ്ത്രക്രിയ ഉച്ച കഴിഞ്ഞാണ് ക്രമീകരിച്ചിരുന്നത്. കണങ്കാലിനേറ്റ പരിക്കിനെ തുടർന്നുണ്ടായ ശസ്ത്രക്രിയ വിജയകരമാണ്. ലോകത്തിലെ പ്രമുഖ ഓർത്തോപീഡിക് സ്പോർട്ട്സ് ഹോസ്പിറ്റലാണ് ദോഹയിലെ അസ്‌പെറ്റർ.

അസ്പെറ്റർ സിഎംഒ പ്രൊഫസർ പീറ്റർ ഡി ഹൂഗെ, ലണ്ടനിലെ ഫോർഷ്യസ് ക്ലിനിക്കിലെ പ്രശസ്ത ആങ്കിൾ സർജൻ പിയറി ജെയിംസ് കാൽഡർ, ബ്രസീലിയൻ സർജനും ദേശീയ ടീം ഡോക്ടറുമായ റോഡ്രിഗോ ലാസ്മർ എന്നിവരുൾപ്പെടെ ഉയർന്ന യോഗ്യതയുള്ള സർജൻമാരുടെ ഒരു ടീമാണ് അസ്പെറ്ററിലെ ഓപ്പറേഷൻ മേൽനോട്ടം വഹിച്ചത്.

“കണങ്കാൽ ശസ്ത്രക്രിയ വിജയകരമായിരുന്നു, ഇത് പരിക്കിന്റെ ആവർത്തനത്തിൽ നിന്ന് കളിക്കാരനെ ഒഴിവാക്കും. നെയ്മാർ നിലവിൽ ഓപ്പറേഷനിൽ നിന്നുള്ള വീണ്ടെടുക്കലിനും വിശ്രമത്തിനും വിധേയനാകും,” മെഡിക്കൽ ബുള്ളറ്റിൻ പറഞ്ഞു.

പാരീസ് സെന്റ് ജെർമെയ്ൻ ടീമിന്റെ ഔദ്യോഗിക മെഡിക്കൽ പാർട്ണർ കൂടിയാണ് അസ്പെറ്റർ എന്നത് എടുത്തുപറയേണ്ടതാണ്.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KNjF4YIFR12BVGJHu9svlJ

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button