Qatar
ഖത്തർ പ്രവാസിയായ മലയാളി യുവാവ് പനി ബാധിച്ച് മരണപ്പെട്ടു.
ദോഹ: ഖത്തറിൽ പ്രവാസിയായ മലയാളി യുവാവ് ഡെങ്കിപ്പനി ബാധിച്ച് മരണപ്പെട്ടു. കോഴിക്കോട് പേരാമ്പ്രയിൽ, കല്ലോട് പാലേരി സ്വദേശി കുറ്റിയിൽമീത്തൽ ദിലേഷ് ആണ് മരിച്ചത്. 37 വയസ്സായിരുന്നു. ഖത്തറിലെ അൽ ഖോറിൽ, സ്വദേശി വീട്ടിൽ ഡ്രൈവറായി ജോലിചെയ്ത് വരികയായിരുന്നു. ഭാര്യ നിഷ. മൂന്ന് മക്കൾ, നിവേദ്യ, നിവേദ്, ആരുഷ് ദേവ്. പിതാവ് കുഞ്ഞിരാമൻ, മാതാവ് നാരായണി.