ഖത്തർ പ്രാദേശിക സിനിമ വളരുന്നു, അജ്യാലിൽ 10 ഖത്തരി ചിത്രങ്ങൾ പ്രദർശനത്തിന്
ഖത്തറിന്റെ വളർന്നുവരുന്ന ദേശീയ ചലച്ചിത്ര വ്യവസായത്തെ പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിട്ട്, ദോഹ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ (ഡിഎഫ്ഐ) 9-ാമത് അജ്യാൽ ഫിലിം ഫെസ്റ്റിവലിൽ ഖത്തരി സംവിധായകരുടെയും ചലച്ചിത്ര പ്രവർത്തകരുടെയും പ്രചോദനാത്മകമായ പത്ത് ചിത്രങ്ങൾ ‘ഉരീദു-മെയ്ഡ് ഇൻ ഖത്തർ’ വിഭാഗത്തിൽ പ്രദർശിപ്പിക്കും.
വളർന്നുവരുന്ന സ്വദേശീയ സ്രഷ്‌ടാക്കൾക്ക് ആഗോള ചലച്ചിത്ര സമൂഹത്തിൽ ഭാഗമാകാനുള്ള അവസരങ്ങൾ തുറന്നുകൊടുത്തുകൊണ്ടാണ് അജ്യാലിന്റെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സെഗ്‌മെന്റുകളിലൊന്നായ ‘മെയ്ഡ് ഇൻ ഖത്തർ’ തിരിച്ചെത്തുന്നത്.
അമേരിക്കൻ നടി ഷീലാ വന്ദ്, കത്താറ സ്റ്റുഡിയോയുടെ എക്സിക്യൂട്ടീവ് ബോർഡ് അംഗവും സിഇഒയുമായ അഹമ്മദ് അൽ ബേക്കർ, പലസ്തീൻ-ബ്രിട്ടീഷ് ഓസ്കാർ നോമിനേറ്റഡ്, ബാഫ്റ്റ അവാർഡ് ജേതാവായ ഫറ നബുൾസി എന്നിവരടങ്ങിയ ജൂറി തിരഞ്ഞെടുക്കുന്ന പത്ത് ഹ്രസ്വചിത്രങ്ങളാണ് ‘മെയ്ഡ് ഇൻ ഖത്തർ’ അവാർഡിനായി മത്സരിക്കുക.
അന്താരാഷ്‌ട്ര പ്രേക്ഷകരിലേക്ക് അറബ് പ്രതിഭകളെ ഉയർത്തിക്കൊണ്ടുവരുന്ന മുന്കാല ട്രാക്ക്-റെക്കോർഡ് തുടരുകയാണ് ഡിഎഫ്ഐ. നേരത്തെ, ലൊകാർണോയിലെയും വെനീസിലെയും അന്താരാഷ്ട്ര ചലച്ചിത്രമേളകളിൽ മത്സരത്തിനായി തിരഞ്ഞെടുത്ത ‘അവർ ബേൺ ദ സീ’, ‘യെമനി ഡോണ്ട് ഗെറ്റ് ടൂ’ എന്നീ സിനിമകളിലൂടെ യഥാക്രമം മാജിദ് അൽ-റെമൈഹിയും ഷൈമ അൽ-തമീമിയും ഖത്തറിന്റെ ആദ്യ സംവിധായകരായി ചരിത്രം സൃഷ്ടിച്ചിരുന്നു.
ആഗോള മഹാമാരിയുടെ പരിമിതികൾക്കിടയിലും തങ്ങളുടെ പ്രോജക്റ്റുകൾ സാക്ഷാത്കരിക്കാനുള്ള ഈ വർഷത്തെ ഖത്തർ തദ്ദേശീയ സംവിധായകരുടെ നിശ്ചയദാർഢ്യത്തിലും പ്രൊഫഷണലിസത്തിലും അങ്ങേയറ്റം അഭിമാനിക്കുന്നതായി ദോഹ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഫെസ്റ്റിവൽ ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ ഫാത്മ ഹസൻ അൽറെമൈഹി പറഞ്ഞു “അതോടൊപ്പം വന്ന നിയന്ത്രണങ്ങൾ. ഞങ്ങളുടെ നാട്ടിൽ വളർത്തിയെടുത്ത സർഗാത്മകതകൾ എന്നത്തേക്കാളും ശ്രദ്ധേയമായി ഉയരാനും ഇടയാക്കി. ആഗോള ചലച്ചിത്ര സമൂഹത്തിൽ അതിന്റെ അതുല്യമായ മുദ്ര പതിപ്പിച്ചുകൊണ്ട് അറബ് സിനിമ മുന്നേറ്റം തുടരുന്നു. ഖത്തറിലും വിശാലമായ മെന മേഖലയിലും സൃഷ്ടിക്കപ്പെടുന്ന പ്രചോദനാത്മകവും ഉജ്ജ്വലവുമായ സിനിമകൾ നമ്മുടെ പ്രാദേശിക സിനിമാ മോഹങ്ങളുടെ ആക്കം കൂട്ടുകയും ആഗോള സ്വാധീനം വർധിപ്പിക്കുകയും ചെയ്യും,” അവർ പറഞ്ഞു.
ഖലീഫ അൽ താനിയുടെ ബോർഡർ (ഖത്തർ/2021), അനിയ ഹെൻഡ്‌റിക്‌സ് വോജ്‌ടോവിക്‌സിന്റെ ഫീവർ ഡ്രീം (ഖത്തർ, പോളണ്ട്, യുഎസ്എ/2021), കഴിഞ്ഞ ഓഗസ്റ്റിൽ ബെയ്റൂട്ട് നഗരത്തെ നടുക്കിയ ദാരുണമായ സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ ചിത്രീകരിച്ച മുഹമ്മദ് അൽ ഹമാദിയുടെ കാൻ ഫെ നാസ് (ഖത്തർ, ലെബനൻ/2021) തുടങ്ങിയ ചിത്രങ്ങളാണ് അജ്‌യാലിലെ ‘മെയ്ഡ് ഇൻ ഖത്തർ’ വിഭാഗത്തിൽ പ്രദർശിപ്പിക്കുക.