Qatar

ഫ്യൂവൽ ഫെസ്റ്റ് ഖത്തർ: വ്യാജ ടിക്കറ്റുകൾക്കെതിരെ മുന്നറിയിപ്പുമായി സംഘാടകർ

ദോഹ: ജനുവരി 23-ന് ഖത്തറിൽ നടക്കാനിരിക്കുന്ന ‘ഫ്യൂവൽ ഫെസ്റ്റ്’ (FuelFest) വാഹന പ്രദർശനത്തിന്റെ പേരിൽ വ്യാജ ടിക്കറ്റ് വിൽപന നടക്കുന്നതായി സംഘാടകർ മുന്നറിയിപ്പ് നൽകി. കുറഞ്ഞ നിരക്കിൽ ടിക്കറ്റുകൾ വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തുന്ന വെബ്സൈറ്റുകൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ഔദ്യോഗിക അറിയിപ്പിൽ പറയുന്നു.

ഫ്യൂവൽ ഫെസ്റ്റിന്റെ ഔദ്യോഗിക പ്ലാറ്റ്‌ഫോം വഴി മാത്രമാണ് ടിക്കറ്റുകൾ വിൽക്കുന്നത്. മറ്റ് വെബ്സൈറ്റുകളോ ലിങ്കുകളോ വഴി ടിക്കറ്റ് വിൽക്കാൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല. അംഗീകാരമില്ലാത്ത സ്രോതസ്സുകളിൽ നിന്ന് ടിക്കറ്റുകൾ വാങ്ങുന്നവർ വഞ്ചിക്കപ്പെട്ടാൽ അതിന്റെ ഉത്തരവാദിത്തം സംഘാടകർക്ക് ഉണ്ടായിരിക്കില്ലെന്നും സോഷ്യൽ മീഡിയ വഴി പുറത്തിറക്കിയ അറിയിപ്പിൽ വ്യക്തമാക്കി.

ലോകപ്രശസ്തമായ ഓട്ടോമോട്ടീവ് വിനോദ ഉത്സവമായ ഫ്യൂവൽ ഫെസ്റ്റ് 2026 ജനുവരി 23 വ്യാഴാഴ്ച കത്താറ സൗത്ത് പാർക്കിംഗിലാണ് നടക്കുന്നത്. തട്ടിപ്പുകൾ ഒഴിവാക്കാൻ പൊതുജനങ്ങൾ ടിക്കറ്റ് ഉറപ്പാക്കുന്നതിന് മുൻപ് ഔദ്യോഗിക സ്രോതസ്സുകൾ തന്നെയാണെന്ന് ഉറപ്പുവരുത്തണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.

Related Articles

Back to top button