Qatarsports

ഖത്തർ ഫുട്ബോൾ ഫെസ്റ്റിവൽ റദ്ദാക്കി; അർജന്റീന – സ്പെയിൻ ഫൈനലിസീമ മത്സരം നടക്കില്ല

ദോഹ: കായിക പ്രേമികൾ ഏറെ ആവേശത്തോടെ കാത്തിരുന്ന ‘ഖത്തർ ഫുട്ബോൾ ഫെസ്റ്റിവൽ 2026’ റദ്ദാക്കിയതായി സംഘാടക സമിതി അറിയിച്ചു. യുവേഫ (UEFA), കോൺമെബോൾ (CONMEBOL) എന്നിവയുമായി സഹകരിച്ച് ലുസൈൽ സ്റ്റേഡിയത്തിൽ നടത്താനിരുന്ന അർജന്റീന – സ്പെയിൻ ‘ഫൈനലിസീമ’ പോരാട്ടം ഉൾപ്പെടെയുള്ള പരിപാടികളാണ് ഇതോടെ ഇല്ലാതായത്.

​വ്യോമഗതാഗത തടസ്സങ്ങളും യാത്രാ നിയന്ത്രണങ്ങളും ആരാധകരുടെയും കളിക്കാരുടെയും യാത്രയെ ബാധിക്കുന്നതിനാലാണ് ഇത്തരമൊരു തീരുമാനമെന്ന് ലോക്കൽ ഓർഗനൈസിംഗ് കമ്മിറ്റി പ്രസ്താവനയിൽ വ്യക്തമാക്കി. നിലവിലെ സാഹചര്യത്തിൽ ടൂർണമെന്റ് റദ്ദാക്കുന്നതാണ് ഉചിതമെന്ന് മൂന്ന് സംഘടനകളും സംയുക്തമായി തീരുമാനിക്കുകയായിരുന്നു.

ടിക്കറ്റ് തുക തിരികെ ലഭിക്കും

​ഫെസ്റ്റിവലിനായി ടിക്കറ്റ് എടുത്തവർക്ക് 30 ദിവസത്തിനുള്ളിൽ പണം പൂർണ്ണമായും തിരികെ ലഭിക്കും. ടിക്കറ്റ് വാങ്ങാൻ ഉപയോഗിച്ച അതേ രീതിയിൽ തന്നെ (Original payment method) തുക ക്രെഡിറ്റ് ചെയ്യപ്പെടുമെന്ന് അധികൃതർ അറിയിച്ചു. 30 ദിവസത്തിന് ശേഷവും തുക ലഭിക്കാത്തവർക്ക് support@tickets.roadtoqatar.qa എന്ന ഇമെയിൽ വിലാസത്തിൽ ബന്ധപ്പെടാവുന്നതാണ്. ടൂർ ഓപ്പറേറ്റർമാർ വഴി പാക്കേജുകൾ ബുക്ക് ചെയ്ത വിദേശ ആരാധകരെ റീഫണ്ട് സംബന്ധിച്ച വിവരങ്ങൾക്കായി നേരിട്ട് ബന്ധപ്പെടുമെന്നും സമിതി അറിയിച്ചു.

Related Articles

Back to top button