Qatar
ടോസ്റ്ററിനുള്ളിൽ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്താനുള്ള ശ്രമം ഖത്തർ കസ്റ്റംസ് തടഞ്ഞു

ദോഹ: എക്സ്പ്രസ് മെയിലിൽ വന്ന നിരോധിത മരുന്നുകൾ കടത്താനുള്ള ശ്രമം ഖത്തർ കസ്റ്റംസ് തടഞ്ഞു. 1.118 കിലോഗ്രാം തൂക്കം വരുന്ന മെതാംഫെതമിൻ ക്രിസ്റ്റലുകളാണ്, പാചക മെഷീനായ ടോസ്റ്ററിനുള്ളിൽ ഒളിപ്പിച്ച നിലയിൽ കസ്റ്റംസ് കണ്ടെത്തിയത്. രാജ്യത്തേക്ക് മയക്കുമരുന്ന് കടത്താനുള്ള ശ്രമങ്ങൾക്കെതിരെ കസ്റ്റംസ് പരിശോധന കർശനമാക്കിയിട്ടുണ്ട്. അത്യാധുനിക സ്‌ക്രീനിംഗ് ഉപകരണങ്ങളുടെയും ഉദ്യോഗസ്ഥരുടെ ശ്രദ്ധേയമായ പരിശ്രമങ്ങളുടെയും ഫലമാണ് കണ്ടെത്തലിന് പിന്നിലെന്ന് കസ്റ്റംസ് പ്രസ്താവനയിൽ പറഞ്ഞു.
https://twitter.com/Qatar_Customs/status/1412367059565088768?s=20