ഹയ്യ വിസയുടെ കാലാവധി 2024 ഫെബ്രുവരി 24 വരെ നീട്ടിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വിസ ഉടമകൾക്കുള്ള പ്രവേശനത്തിന്റെ അവസാന തിയ്യതി ഫെബ്രുവരി 10,ആയിരിക്കും. അവർക്ക് ഇക്കാലയളവ് വരെ ഖത്തർ സന്ദർശിക്കാനും എഎഫ്‌സി ഏഷ്യൻ കപ്പ് ഖത്തറും രാജ്യം ആതിഥേയത്വം വഹിക്കുന്ന മറ്റ് പരിപാടികളും ആസ്വദിക്കാനും സാധിക്കും.
ഫിഫ ലോകകപ്പ് ഖത്തർ 2022 ന്റെ ആരാധക എൻട്രികൾ ഏകീകരിക്കാനായി കഴിഞ്ഞ വർഷം ആരംഭിച്ച ഹയ്യ വിസ സംവിധാനം 2024 ജനുവരി വരെ നീട്ടിയിരുന്നു. അതിന്റെ സാധുതയാണ് ഏഷ്യൻ കപ്പ് കൂടി കണക്കിലെടുത്ത് 2024 ഫെബ്രുവരി 24 വരെ ആക്കിയിരിക്കുന്നത്.
ഖത്തർ സ്റ്റേറ്റ് ആതിഥേയത്വം വഹിക്കുന്ന ഏറ്റവും വലിയ കായിക മത്സരങ്ങളിലും മറ്റ് പരിപാടികളിലും പങ്കെടുക്കാൻ ലോകമെമ്പാടുമുള്ള ആരാധകരുടെയും സന്ദർശകരുടെയും വരവ് സുഗമമാക്കുന്നതിനും രാജ്യത്തെ അനുഭവം മികച്ചതാക്കുന്നതിനും നടപടികൾ സഹായിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം പ്രത്യാശ പ്രകടിപ്പിച്ചു.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KymOKj4Bi1pF8sPsKUwSuv