സഫാരി ഹൈപ്പർമാർക്കറ്റുകളിൽ കേക്ക് ഫെസ്റ്റിവലിന് തുടക്കമായി. ഇതോടൊപ്പം സഫാരി ബേക്ക് ആന്റ് കേക്ക് പ്രമോഷനും നടക്കും. ക്രിസ്മസ് ന്യൂ ഇയർ സീസണിന്റെ ആഘോഷമായാണ് കേക്കുകളുടെയുടെ പേസ്ട്രികളുടെയും വൈവിധ്യം ആഘോഷിക്കുന്ന പ്രമോഷന് സഫാരി തുടക്കമിടുന്നത്.
ക്രിസ്മസ്, ന്യൂ ഇയർ ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടാൻ വിവിധ ഇനങ്ങളിൽ പെട്ട കേക്കുകളും പേസ്ട്രികളും നിരത്തി സഫാരി ബേക്കറി ആന്റ് ഹോട്ട്ഫുഡ് വിഭാഗത്തിലാണ് കേക്ക് ഫെസ്റ്റിവൽ പ്രമോഷൻ ആരംഭിച്ചിരിക്കുന്നത്.
50 ൽ പരം വ്യത്യസ്തമായ കേക്കുകൾ സഫാരി ബേക്കറി & ഹോട്ട് ഫുഡ് വിഭാഗത്തിൽ നിരത്തിയിട്ടുണ്ട്. സഫാരി റിച്ച് പ്ലം കേക്ക്, ഡേറ്റ്സ് ആന്റ് ഫിഗ് പ്ലം കേക്ക്, സർപ്രൈസ് പ്ലം കേക്ക്, പ്രീമിയം പ്ലം കേക്ക്, ഡക്കറേറ്റഡ് ക്രിസ്തുമസ് കേക്കുകൾ, ഫ്രഷ് ക്രീം കേക്ക് ക്രിസ്തുമസ് യുലെലോഗ് കേക്ക്, ക്രിസ്തുമസ് ക്രീം കേക്ക്, ജിഞ്ചർ ഹൌസ്, അറബിക്ക് മിസ്റ്റിക കേക്ക്, ബനാന ബ്ലൂബെറി കേക്ക്, പ്ലം മഫിൻസ്, ക്രിസ്തുമസ് കുക്കീസ് തുടങ്ങിയവ അവയിൽ ചിലത് മാത്രം.
വിദഗ്‌ധരായ കേക്ക് മേക്കർമാരുടെ മേൽനോട്ടത്തിൽ സഫാരിയുടെ സ്വന്തം പ്രൊഡക്ഷൻ യൂണിറ്റിലാണ് കേക്ക് നിർമാണം. സീസണ് പ്രമാണിച്ച് ആവശ്യാനുസരണ ഡിസൈനുകളിൽ ബൾക്ക് ക്വാണ്ടിറ്റിയിൽ കേക്കുകൾ നിർമിച്ചു നൽകുന്നുണ്ട്. മുൻകൂട്ടി ബുക്ക് ചെയ്താണ് കേക്കുകൾ ഓർഡർ നൽകേണ്ടത്. സഫാരിയുടെ എല്ലാ ഔട്ട്ലറ്റ്ലെറ്റുകളിലും ബുക്കിംഗ് ലഭ്യമാണ്.
ബേക്ക് ആന്റ് കേക്ക് പ്രമോഷനിൽ കേക്ക് പ്രേമികൾക്കൊപ്പം കേക്ക് നിർമാണ താല്പരരേയും ഭാഗമാക്കുന്നു. കേക്ക് നിർമ്മാണത്തിനു ആവശ്യമായ എല്ലാ ഉത്പന്നങ്ങളും കിച്ചൺ ഉപകരണങ്ങളും ഒരു കുടക്കീഴിൽ വളരെ കുറഞ്ഞ നിരക്കിൽ ലഭ്യമാക്കുന്നതാണ് പ്രധാന ഹൈലൈറ്റ്.
വിപ്പ് ക്രീം, ഫ്രോസൺ ഫ്രൂട്സ്, കേക്ക് മിക്സുകൾ തുടങ്ങിയ കേക്ക് നിർമ്മാണ ഉത്പന്നങ്ങളും കേക്ക് മോൾഡുകൾ, കേക്ക് പാൻ, ഇലക്ട്രിക്ക് ഓവൻ, കേക്ക് മിക്സർ, തുടങ്ങിയ കിച്ചൺ ഉപകരണങ്ങളും വിവിധ ഇനം ഡ്രൈ ഫ്രൂട്സുകളും ഔട്ട്‌ലെറ്റുകളിൽ ഒരു കുടക്കീഴിൽ ലഭ്യമാക്കും.
ഡിസംബർ 30 ന് സഫാരി മാൾ ഫുഡ്കോർട്ടിൽ നടക്കുന്ന കേക്ക് നിർമ്മാണ മത്സരം ആഘോഷങ്ങൾക്ക് മാറ്റു കൂട്ടും.
ഇത് കൂടാതെ, സഫാരിയുടെ ഏത് ഔട്ട്ലറ്റ്ലെറ്റുകളിൽ നിന്നും വെറും അമ്പത് റിയാലിന് പർച്ചേസ് ചെയ്യുമ്പോൾ ലഭിക്കുന്ന റാഫിൾ കൂപ്പൺ നറുകെടുപ്പിലൂടെ ഏതൊരാൾക്കും 6 കിലോ സ്വർണം വരെ സമ്മാനമായി നേടാൻ സാധിക്കുന്ന ഷോപ് ആൻഡ് ഷൈൻ മെഗാ പ്രമോഷനും നടക്കുന്നുണ്ട്.
കേക്ക് ഫെസ്റ്റിവലിന്റെ ഭാഗമായി നടന്ന കേക്ക് കട്ടിംഗ് സഫാരി ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാൻ അബൂബക്കർ മടപ്പാട്ട്, സഫാരി ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ ഷഹീൻ ബക്കർ എന്നിവർ ചേർന്ന് നിർവഹിച്ചു.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KymOKj4Bi1pF8sPsKUwSuv