ക്രിസ്മസ് കാലമെത്തിയതോടെ ഖത്തറിലെ കേക്ക് വിപണിക്കും ആഘോഷമാണ്. പല ഹൈപ്പർ മാർക്കറ്റുകളും കേക്ക് ഫെസ്റ്റിവലും ബേക്കിംഗ് മത്സരങ്ങളും വരെ സംഘടിപ്പിക്കുന്നു. അതിനിടയിൽ ദോഹ റവാബി ഹൈപ്പർമാർക്കറ്റിൽ ചൂടപ്പം പോലെ വിറ്റഴിയുകയാണ് ഒരു ചൂടൻ കേക്ക്. ഈ ക്രിസ്മസ് കാലത്ത് ഗൾഫ് വിപണിയിലെ താരമാണ് മട്ടാഞ്ചേരി സ്‌പൈസ് മെച്ചുവേഡ് പ്ലം കേക്ക്.
വെറും 55QR മാത്രമുള്ള മട്ടാഞ്ചേരി പ്ലം കേക്ക് പേര് സൂചിപ്പിക്കുന്ന പോലെ ചില നാടൻ കേക്ക് കൂട്ടുകൾ പ്ലമ്മിൽ ചേർത്ത് തയ്യാറാക്കിയ ഫ്യൂഷൻ രുചിയുത്സവമാണ്. ഫ്ലേവറുകളുടെയും ഡ്രൈ ഫ്രൂട്ട്സിന്റെയും സമൃദ്ധമായ മിശ്രിതത്തിൽ നിർമിച്ച കേക്ക് രുചികരമാകുന്നതിനൊപ്പം നിർമ്മാണത്തിൽ ആരോഗ്യകരമാക്കാനും ശ്രദ്ധിച്ചിരിക്കുന്നു.
മട്ടാഞ്ചേരി പ്ലം കേക്കിനൊപ്പം തന്നെ ജനപ്രിയമാണ് 44QR വിലയിലുള്ള സീസൺ ഗ്രിറ്റിങ് ട്രഡീഷണൽ പ്ലം കേക്കും. റവാബിയുടെ തന്നെ കേക്ക് പ്രൊഡക്ഷൻ യൂണിറ്റുകളിൽ പ്രത്യേകമായി നിർമ്മിക്കുന്ന കേക്കുകൾ ആവശ്യാനുസരണം തയ്യാറാക്കി നൽകുകയാണ് ഇപ്പോൾ. റവാബി ഹൈപ്പർമാർക്കറ്റിന്റെ എല്ലാ ഷോറൂമുകളിലും കേക്കുകൾ ലഭ്യമാണ്.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KymOKj4Bi1pF8sPsKUwSuv