Qatar
ഖത്തറിൽ വൻ മയക്കുമരുന്നു വേട്ട, 17 കിലോഗ്രാം കഞ്ചാവ് പിടികൂടി
ഖത്തറിലേക്ക് കഞ്ചാവ് കടത്താനുള്ള ശ്രമം ആഭ്യന്തര മന്ത്രാലയത്തിലെയും (എംഒഐ) ഖത്തർ കസ്റ്റംസിലെയും ഉദ്യോഗസ്ഥർ വ്യാഴാഴ്‌ച പരാജയപ്പെടുത്തി. ആഭ്യന്തരമന്ത്രാലയത്തിലെ പോലീസ് കനൈൻ വിഭാഗം മയക്കുമരുന്ന് അടങ്ങിയ പാഴ്‌സലുകൾ കണ്ടെത്തുകയായിരുന്നു.
കൂടുതൽ പരിശോധനയ്ക്കായി ഈ പാഴ്‌സലുകൾ ഹമദ് തുറമുഖത്തിലെയും ദക്ഷിണ തുറമുഖങ്ങളിലെയും കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് അയച്ചു. പിടിച്ചെടുത്ത ലഹരിവസ്‌തുക്കളുടെ ആകെ ഭാരം ഏകദേശം 17 കിലോഗ്രാം ആയിരുന്നുവെന്ന് മന്ത്രാലയം വ്യക്തമാക്കുന്നു.
ആഭരണങ്ങളും കരകൗശല വസ്‌തുക്കളും അടങ്ങിയ പാഴ്‌സലുകൾക്കുള്ളിലാണ് കഞ്ചാവ് ഒളിപ്പിച്ചിരുന്നത്. എക്‌സ്‌റേ ഉപകരണങ്ങൾ ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ മരത്തിന്റെ ഉരുപ്പടികൾക്കുള്ളിൽ ഒളിപ്പിച്ച നിലയിൽ മയക്കുമരുന്ന് കണ്ടെത്തി.