വരുമാനത്തിന്റെ 100% വരെ നീക്കി വെക്കാൻ ഖത്തറിലെ കമ്പനികൾ; ഭൂകമ്പ ദുരിതാശ്വാസത്തിൽ നിങ്ങൾക്കും പങ്കുചേരാം
സിറിയയിലെയും തുർക്കിയെയിലെയും വിനാശകരമായ ഭൂകമ്പത്തിന്റെ ഇരകൾക്കായി ഖത്തറിലെ നിരവധി ബിസിനസുകൾ തങ്ങളുടെ വരുമാനത്തിൽ നിന്ന് സംഭാവന ചെയ്യുമെന്ന് ഖത്തർ ചാരിറ്റി അറിയിച്ചു. ഖത്തർ ചാരിറ്റി വെബ്‌സൈറ്റിലൂടെ നിങ്ങൾക്കും ദുരിതാശ്വാസത്തിൽ പങ്കുചേരാം: https://qch.qa/tsn
ദുരിതാശ്വാസ കാമ്പെയ്‌നിനായി ഫെബ്രുവരി 7-ന് ചൊവ്വാഴ്ചത്തെ വരുമാനത്തിന്റെ 100% സംഭാവന ചെയ്യുമെന്ന് മുഹമ്മർ ആൽ ഫഹാം റെസ്റ്റോറന്റ് പ്രഖ്യാപിച്ചു. അതുപോലെ, Soleil Boutique Msheireb ചൊവ്വാഴ്‌ച വരുമാനത്തിന്റെ 100% ഇതേ കാമ്പെയ്‌നിനായി നീക്കിവെച്ചിരുന്നു.
ഹകുന മാറ്റാറ്റ ഡോഗ് ട്രീറ്റ് ആന്റ് കേക്ക്‌സ് തങ്ങളുടെ ഈ മാസത്തെ മുഴുവൻ വിൽപ്പനയും ദുരിതാശ്വാസത്തിനായി നൽകുമെന്ന് അറിയിച്ചു. തലബാത്ത് ഖത്തറിന്റെ ഓണ്ലൈലിലൂടെയുള്ള എല്ലാ വില്പനയിലെയും 1QR ദുരിതാശ്വാസത്തിലേക്ക് പോകും.
അതേസമയം ഷുഗർ & സ്‌പൈസ് തങ്ങളുടെ ലാഭത്തിന്റെ ഒരു ശതമാനം ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി നീക്കിവയ്ക്കുമെന്ന് വെളിപ്പെടുത്തി.
വടക്കൻ സിറിയയിലെ ദുരിതബാധിതരായ കുടുംബങ്ങൾക്ക് അടിയന്തരമായി വിതരണം ചെയ്യുന്നതിനായി തങ്ങളുടെ മിഷന്റെ സ്റ്റോക്കിൽ നിന്ന് ഭക്ഷണപ്പൊതികളും മെയിന്റനൻസ് ടൂളുകളും ഉൾപ്പെടെയുള്ള ദുരിതാശ്വാസ സഹായത്തിന്റെ പാക്കേജ് അനുവദിച്ചതായി ഖത്തർ റെഡ് ക്രസന്റ് സൊസൈറ്റി (ക്യുആർസിഎസ്) ഇന്നലെ പ്രഖ്യാപിച്ചിരുന്നു. 10000 മൊബൈൽ റിലീഫ് ഹോമുകൾ ഖത്തർ വിദേശ കാര്യ മന്ത്രാലയവും അനുവദിച്ചു.
2023 ഫെബ്രുവരി 6 തിങ്കളാഴ്ച, തുർക്കിയും സിറിയയും ശക്തമായ നേരിട്ട തുടർ ഭൂകമ്പങ്ങളിലായി ഇരു രാജ്യങ്ങളിലും ഇത് വരെ 7800-ത്തിലധികം പേർ മരിച്ചു.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/ETZibLnOU6HDxQYluvP8Yi