ഇന്ത്യയുടെ വ്യോമാക്രമണം, പാക്കിസ്ഥാനിലേക്കുള്ള വിമാനസർവീസുകൾ നിർത്തിവെച്ച് ഖത്തർ എയർവേയ്‌സ്

ഖത്തർ എയർവേയ്‌സ് പാകിസ്ഥാനിലേക്കുള്ള വിമാന സർവീസുകൾ താൽക്കാലികമായി നിർത്തിവച്ചു. പാകിസ്ഥാൻ വ്യോമാതിർത്തി അടച്ചതിനെ തുടർന്നാണിത്.
എയർലൈൻ ഈ അപ്‌ഡേറ്റ് സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയും സ്ഥിതിഗതികൾ ശ്രദ്ധാപൂർവ്വം നിരീക്ഷിക്കുന്നുണ്ടെന്നും അറിയിച്ചു. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയാണ് തങ്ങളുടെ പ്രഥമ പരിഗണനയെന്നും അവർ പറഞ്ഞു.
വിമാന സർവീസുകൾ നിർത്തിവെച്ചതിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് http://qatarairways.com എന്ന വെബ്‌സൈറ്റിൽ ഏറ്റവും പുതിയ ഫ്ലൈറ്റ് അപ്‌ഡേറ്റുകൾ പരിശോധിക്കാനും 00974 4144 5555 എന്ന നമ്പറിൽ കോൺടാക്റ്റ് സെന്ററിൽ വിളിക്കാനും യാത്രക്കാർക്ക് ഖത്തർ എയർവേയ്‌സ് നിർദ്ദേശം നൽകി.
ഇന്ത്യ ആക്രമണം നടത്തിയതിനെത്തുടർന്ന് പാകിസ്ഥാൻ 48 മണിക്കൂർ വ്യോമാതിർത്തി അടച്ചതായി പാകിസ്ഥാൻ സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ (പിസിഎഎ) വക്താവ് പറഞ്ഞു. ഇസ്ലാമാബാദ്, ലാഹോർ വിമാനത്താവളങ്ങളിലെ എല്ലാ വിമാന സർവീസുകളും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിർത്തിവച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ് 👇https://chat.whatsapp.com/JlM3OXullDx42kdlpGxvJE