ഖത്തറിൽ വിസ കച്ചവടം, പാസ്‌പോർട്ട് തിരിച്ചു നൽകാതിരിക്കൽ; കാത്തിരിക്കുന്നത് കനത്ത ശിക്ഷ
ദോഹ: ഖത്തറിൽ വിസകൾ വിൽക്കുന്നതും വാങ്ങുന്നതും ഗുരുതരമായ കുറ്റമാണെന്നും പിടിക്കപ്പെട്ടാൽ 3 വർഷം വരെ തടവോ 50000 റിയാൽ പിഴയോ വരെ ലഭിക്കാമെന്നും ഖത്തർ ആഭ്യന്തര മന്ത്രാലയം സെർച്ച് ആന്റ് ഫോളോ അപ്പ് മിനിസ്റ്റർ ഫസ്റ്റ് ലഫ്റ്റനന്റ് അഹ് മദ് അ്ബ്ദുല്ല സാലിം ഗുറാബ് അല് മിര്രി അറിയിച്ചു. കുറ്റം ആവർത്തിച്ചാൽ പിഴ ഒരു ലക്ഷമായി ഉയർത്തും. ഓടിപ്പോകുന്ന തൊഴിലാളികളുടെ നടപടിക്രമങ്ങൾ പൂർത്തീകരിക്കാൻ ഹമദ് ഇന്റർനാഷണൽ എയർപോർട്ടിൽ സെർച്ച് ആന്റ് ഫോളോ അപ്പ് ഓഫീസ് തുറക്കുമെന്നും അദ്ദേഹം പറഞ്ഞു. ആഭ്യന്തര മന്ത്രാലയം പബ്ളിക് റിലേഷന്സ്് വകുപ്പ് സംഘടിപ്പിച്ച ഒരു വെബിനാറില് സംസാരിക്കുകയായിരുന്നു അൽ മിറി.
ജീവനക്കാരുടെ പാസ്പോര്റ്റ് റസിഡന്റ് പെര്മിറ്റ് നടപടി ക്രമങ്ങൾക്ക് ശേഷം തിരിച്ചുനല്കണം. ജീവനക്കാരുടെ പാസ്പോര്ട്ടുകള് അനധികൃതമായി കൈവശം വെക്കുന്നത് കുറ്റകരമാണ്. അത്തരം സ്ഥാപനങ്ങള്ക്കും വ്യക്തികള്ക്കുമെതിരെ 25000 റിയാൽ വരെ പിഴ ചുമത്തപ്പെടും. ഓടിപ്പോകുന്ന ജീവനക്കാരുടെ വിവരം രേഖപ്പെടുത്താനും സ്റ്റാറ്റസ് അറിയാനുമുള്ള സംവിധാനം മെട്രാഷ് 2 ആപ്പിൽ ഉടനെ എത്തും. തൊഴിൽ മന്ത്രാലയത്തിന്റെ വെബ്സൈറ്റിലും ഓടിപ്പോയ തൊഴിലാളികളുടെ വിവരം രേഖപെടുത്താനുള്ള സംവിധാനം ഉടൻ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.